വർഷം ഏപ്രിൽ മുതൽ ന്യൂസിലൻഡിലെ മിനിമം വേതനം മണിക്കൂറിന് 21.20 ഡോളർ ആകും. അതായത് കുറഞ്ഞ വേതനത്തിൽ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുന്ന ഒരാൾക്ക്, ഈ വർദ്ധനവ് ആഴ്ചയിൽ 48ഡോളർ അധികവും ഓരോ വർഷവും 2500 ഡോളർ അധികവും കിട്ടുന്നതിന് ഈ വർദ്ധനവ് സഹായിക്കും.

മിനിമം വേതനത്തിൽ 1.20, ഡോളർ അഥവാ 6 ശതമാനം വർദ്ധനവ് ആണ് നടപ്പിലാകുന്നത്.സ്റ്റാർട്ടിങ്-ഔട്ട്, ട്രെയിനിങ് മിനിമം വേതനം മണിക്കൂറിന് 16-ൽ ഡോളർ നിന്ന് 16.96 ഡോളർ ആയി വർദ്ധിക്കും.ഇത് ഏകദേശം 300,000 തൊഴിലാളികൾക്ക് നേരിട്ട് പ്രയോജനം ചെയ്യുമെന്നും കോവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച നിരവധി കുടുംബങ്ങളെ സഹായിക്കുമെന്നും പറഞ്ഞു.

ജീവിതച്ചെലവ് മൂലം ബുദ്ധിമുട്ടുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഈ വർദ്ധനവ് ഒരു ആശ്വാസമാണ്. കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (CTU) പ്രസിഡന്റ് റിച്ചാർഡ് വാഗ്സ്റ്റാഫ് ഈ വർധനയെ സ്വാഗതം ചെയ്തു, എന്നാൽ സർക്കാർ ലിവിങ് വേജ് വർദ്ധിപ്പിക്കാത്തതിൽ നിരാശയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.നിലവിൽ ലിവിങ് വേജ് 22.75 ഡോളർ ആയി നിശ്ചയിച്ചിരിക്കുന്നു.