ട്ട് വർഷം മുമ്പ്, കൃത്യമായ പരിശോധനകൾ നടത്താതെയും തെറ്റായ മരുന്നു നല്കിയും ഇന്ത്യക്കാരനായ തൊഴിലാളിയുടെ മരണത്തിന് കാരണമായതിന് ഇന്ത്യൻ ഡോക്ടർക്ക് പിഴ. രോഗിയുടെ സുരക്ഷ അപകടത്തിലാക്കിയതിന് ഇന്ത്യക്കാരനായ റിട്ടയേർഡ് ഫിസിഷ്യന് കോടതി 1,500 ഡോളർ പിഴ ആണ് ചുമത്തിയത്. ശവരിമുത്തു അരുൾ സേവ്യർ എന്ന രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ഹരിദാസ് രാംദാസ് എന്ന ഡോക്ടർക്കാണ് പിഴ ചുമത്തിയത്.

നിർമ്മാണത്തൊഴിലാളിയായി ജോലി ചെയ്യുന്ന ഇന്ത്യൻ പൗരനായ സേവ്യർ 2014 ഡിസംബറിൽ ചികിൽസയെ തുടർന്ന് ഫംഗസ് അണുബാധയെ തുടർന്ന് മരിച്ചു.ശവരിമുത്തുവിന്റെ മരണത്തിന് കാരണക്കാരൻ എന്ന കുറ്റമാണ് ഹരിദാസിനെതിരെ ചുമത്തിയിരുന്നത്. രോഗിയുടെ വൃക്കസംബന്ധമായ തകരാറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് പകരം ആവശ്യമായ പരിശോധനകൾ നടത്താതെ സോറിയാസിസ് സംബന്ധിച്ചുള്ള രോഗത്തിനുള്ള മരുന്ന് നൽകി രോഗിയെ കൂടുതൽ ഗുരുതരമായ പാർശ്വഫലങ്ങളിലേക്ക് തള്ളിവിട്ടുവെന്നാണ് കേസ്.

ഹരിദാസ് അക്കാലത്ത് ലിറ്റിൽ ഇന്ത്യ ഏരിയയിൽ ടെക്ക ക്ലിനിക്ക് സർജറി സ്വന്തമായി നടത്തിയിരുന്നു.കാൻസർ മരുന്നിന്റെ കുറിപ്പടിയിലൂടെ രോഗിയുടെ മരണത്തിന് കാരണമായെന്ന കുറ്റമാണ് ജിപിക്കെതിരെ ചുമത്തിയിരിക്കുന്നത്.
രോഗിയുടെ വൃക്കകളുടെ പ്രവർത്തനം, കരളിന്റെ പ്രവർത്തനം, ഫുൾ ബ്ലഡ് കൗണ്ട് എന്നിവയ്ക്കുള്ള ഉചിതമായ പ്രീ-പ്രിസ്‌ക്രിപ്ഷൻ ടെസ്റ്റുകൾ ഏർപ്പാടാക്കുന്നതിലും ഉറപ്പാക്കുന്നതിലും ഹരിദാസ് വീഴ്ച വരുത്തിയതായി കോടതി പറഞ്ഞു.തൽഫലമായി, രോഗിയുടെ വൃക്കസംബന്ധമായ തകരാറുകൾ കണ്ടെത്തുന്നതിൽ ഹരിദാസ് പരാജയപ്പെട്ടുവെന്നാണ് കോടതി കണ്ടെത്തിയത്.

ഒരു ജനറൽ പ്രാക്ടീഷണറായ (ജിപി) ഹരിദാസിനെതിരെയാണ് ആദ്യം സേവ്യറിന്റെ മരണത്തിന് കാരണമായ കുറ്റം ചുമത്തിയിരുന്നു. എന്നാൽ പിന്നീട് പ്രോസിക്യൂഷൻ കുറ്റം കുറച്ചു.2014 ഒക്ടോബറിനും നവംബറിനുമിടയിൽ ശരീരത്തിലും മുഖത്തും കൈകാലുകളിലും ചൊറിച്ചിൽ ഉണ്ടായതിനെ തുടർന്ന് 28 വയസ്സുള്ള സേവ്യർ മൂന്ന് വ്യത്യസ്ത ജിപിമാരെ സന്ദർശിച്ചതായി കോടതി പറഞ്ഞു.