യർലണ്ടിൽ ദിനംപ്രതിയെന്നോണം ഉയരുന്ന ജീവിതച്ചെലവുകൾ നേരിടാൻ ജനങ്ങൾക്ക് ഇടക്കാല സഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. ബസ് ചാർജ്ജ് 20% വെട്ടിക്കുറയ്ക്കു ന്നതുൾപ്പടെ 290 മില്യൺ യൂറോയുടെ നടപടികളാണ് സർക്കാർ നടപ്പിലാക്കുന്നത്. നേരത്തേ പ്രഖ്യാപിച്ച 215 മില്യൺ യൂറോയുടെ എനർജി റിബേറ്റിന് പുറമേയാണ് പുതിയ പായ്‌ക്കേജ്.

ധനമന്ത്രി പാസ്‌കൽ ഡോണോയും പബ്ലിക് എക്‌സ്‌പെൻഡിച്ചർ മന്ത്രി മീഹോൾ മക്ഗ്രാത്തും സംയുക്തമായാണ് സർക്കാരിന്റെ ആശ്വാസ പായ്‌ക്കേജ് പ്രഖ്യാപിച്ചത്.നേരത്തേ പ്രഖ്യാപിച്ച 100 യൂറോയുടെ എനർജി റിബേറ്റ് 200 യൂറോയാക്കി ഉയർത്തിയതിനും സർക്കാർ പണം നീക്കിവെച്ചു. മാർച്ച് അവസാനത്തോടെ പ്രവർത്തനക്ഷമമാകുന്ന ഈ സ്‌കീമിന്റെ പ്രയോജനം എല്ലാ കുടുംബങ്ങൾക്കും ഏപ്രിൽ മാസം മുതൽ ലഭിച്ചു തുടങ്ങും. ഇതിന് പ്രത്യേകമായി അപേക്ഷ നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.

പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഏപ്രീൽ അവസാനം മുതൽ ഈ വർഷം മുഴുവൻ ഈ സൗജന്യം ലഭിക്കും. ഒരു വർഷത്തേയ്ക്കുള്ള ട്രാവൽ കാർഡ് എടുത്തിട്ടുള്ളവർക്കും ഈ ഡിസ്‌കൗണ്ട് ക്രെഡിറ്റ് ആയി ലഭിക്കും.ബസ് ഏറാൻ, ഐറിഷ് റെയിൽ, ഡബ്ലിൻ ബസ്, ഗോ എഗെഡ്, ലാസ്, ഡാർട്ട്, ലോക്കൽ ലിങ്ക് എന്നിവയിൽ ഈ ഇളവുകൾ യാത്രികർക്ക് ലഭിക്കും. ം.

പ്രൈമറി ലെവൽ വിദ്യാർത്ഥികൾക്ക് 150 യൂറോ സെക്കന്ററി കുട്ടികൾക്ക് 500 യൂറോ എന്നിങ്ങനെ സ്‌കൂൾ ട്രാൻസ്പോർട്ട് ഫീസിലും കുറവു വരും.3,90,000 ഫ്യുവൽ അലവൻസ് സ്വീകർത്താക്കൾക്ക് മാർച്ചിൽ 125 യൂറോ അധികമായി ലഭിക്കും. ഡ്രഗ്സ് പേയ്മെന്റ് സ്‌കീമിന്റെ പരിധി 100 യൂറോയിൽ നിന്ന് 80 യൂറോയായി കുറയും. 70,000 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ബജറ്റ് ദിനത്തിൽ പ്രഖ്യാപിച്ച 10 യൂറോയുടെ വർക്കിങ് ഫാമിലി പേയ്മെന്റ് വർദ്ധനവ് ജൂൺ ഒന്നു മുതൽ ഏപ്രിൽ ഒന്നു വരെ തുടരും.

സർക്കാരിന്റെ ഈ പായ്‌ക്കേജ് രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും തുണയാകുമെന്നാണ് കരുതുന്നതെന്ന് ധനമന്ത്രി പാസ്‌കൽ ഡോണോ പറഞ്ഞു. എനർജി ബില്ലടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർ ലോക്കൽ കമ്മ്യൂണിറ്റി വെൽഫെയർ ഓഫീസറുമായി ബന്ധപ്പെടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.