കോവിഡ് മൂലം അടഞ്ഞ് കിടന്ന ബിസിനസിനെ ഉണർത്തി സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകാൻ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിസ്ബൻ സിറ്റി കൗൺസിൽ. ഈ മാസം മുഴുവൻ നഗരത്തിലുടനീളം സൗജന്യമോ വിലകുറഞ്ഞതോ ആയ പാർക്കിങ് ആണ് വാദ്ഗാനം ചെയ്തിരിക്കുന്നത്. കൂടാതെ പൊതുഗതാഗത നിരക്കിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച മുതൽ, ബ്രിസ്‌ബേനിലെ 7869 മീറ്റർ പാർക്കിങ് സ്ഥലങ്ങൾ ഉള്ള നഗരത്തിന്റെ ഉൾപ്രദേശങ്ങളിൽ മീറ്ററുകൾ ഓഫായിരിക്കും. കിങ് ജോർജ്ജ് സ്‌ക്വയറിലും വിക്കാം ടെറസ് കാർ പാർക്കുകളിലും വില പകുതിയായി കുറയും.ആളുകളെ നഗരത്തിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിരവധി ഓഫീസുകൾ വീണ്ടും തുറക്കുകയും സ്‌കൂൾ പൂർണ്ണമായി മടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ, ആണ് നടപടി.ഈ നടപടി വാഹനമോടിക്കുന്നവർക്ക് ഓഫ് സ്ട്രീറ്റ് കാർ പാർക്കുകളിൽ ഒരു ദിവസം ഏകദേശം 17.50 ഡോളർ വരെയും പാർക്കിങ് മീറ്ററുകളിൽ മണിക്കൂറിന് 1.20 മുതൽ 5.50 ഡോളർ വരെയും ലാഭിക്കുാൻ കഴിയും.

എന്നാൽ അനുവദനീയമായതിലും കൂടുതൽ സമയം പാർക്ക് ചെയ്യുന്നവർക്കുള്ള പിഴയ്ക്കൊപ്പം പാർക്കിങ് പരിധികൾ തുടരുമെന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.