കോവിഡ് ആരോഗ്യ നിയമങ്ങളിൽ പ്രതിഷേധിച്ചുള്ള ട്രക്ക് ഡ്രൈവർമാരുടെ സമരം കനേഡിയൻ തലസ്ഥാനമായ സെൻട്രൽ ഒട്ടാവ അടച്ചുപൂട്ടുകയും അതിർത്തി കടന്നുള്ള വ്യാപാരം തടസ്സപ്പെടുത്തുകയും ചെയ്തതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

രണ്ടാഴ്ച നീണ്ട ട്രക്കർമാരുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിൻഡ്‌സറിനും യുഎസ് നഗരമായ ഡെട്രോയിറ്റിനും ഇടയിലുള്ള അംബാസഡർ പാലത്തിന്റെ ഉപരോധത്തിൽ കൂടുതൽ ആളുകൾ ചേർന്നതോടെ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കലിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മുന്നറിയിപ്പ് നൽകി.

രാജ്യാന്തര അതിർത്തിയിലെ തിരക്കേറിയ പാലം ഉപരോധിച്ചതോടെ ചരക്കുനീക്കം നിശ്ചലമായി. വ്യാപാരമേഖലയ്ക്ക് കനത്ത തരിച്ചടിയാണ് ഇത് മൂലം ഉണ്ടായത്.ട്രക്കർ അതിർത്തി ഉപരോധം അവസാനിപ്പിക്കാൻ കാനഡയോട് യുഎസ് അഭ്യർത്ഥിച്ചിട്ടുണ്ട്.അതിർത്തി കടക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് കോവിഡ് വാക്‌സീൻ, പരിശോധന നിർബന്ധമാക്കിയതാണ് സമരത്തിനു കാരണം.

കൂട്ട്‌സ്, ആൽബർട്ട, സ്വീറ്റ് ഗ്രാസ്, മോണ്ടാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാന പാലവും സമരക്കാർഉപരോധിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെങ്കിലും പ്രധാനമന്ത്രി ജസ്റ്റിൻട്രൂഡോയുടെ രാജി ആവശ്യപ്പെട്ടാണ് സമരം ശക്തമാക്കിയത്. ഉപരോധം അംഗീകരിക്കാനാവില്ലെന്നും കടുത്ത നടപടികളുണ്ടാവുമെന്നും ട്രൂഡോയും മുന്നറിയിപ്പ് നല്കി.

തെരുവുകൾ തടഞ്ഞ് ''ഫ്രീഡം കോൺവോയ്'' പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുമെന്ന് കാനഡ സര്ക്കാര് ഉത്തരവിറക്കി .വാക്സിൻ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത് തെരുവുകൾ തടയുന്നതോ തെരുവുകൾ തടയുന്നതിൽ മറ്റുള്ളവരെ സഹായിക്കുന്നതോ ആയ ആരെയും വാറണ്ട് കൂടാതെ നിങ്ങളെ അറസ്റ്റ് ചെയ്യും.