മക്ക:- ഒന്നര പതിറ്റാണ്ടു നീണ്ട പ്രവാസത്തിന് വിരാമം കുറിച്ചു നാട്ടിലേക്കു മടങ്ങുന്ന ജലീൽ മാസ്റ്റർ വടകരക്ക് ഐ.സി.എഫ് മക്ക സെൻട്രൽ കമ്മറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി. പ്രവാസമാണ് നമ്മെ നാമാക്കിയത്, പ്രതിസന്ധികൾ പലതുമുണ്ടെങ്കിലും പ്രവാസമാണ് നമുക്ക് തൊഴിലും ബഹുമാനവും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യവും നൽകിയതെന്ന വസ്തുത മറന്നു പോവരുതെന്ന് പരിപാടിയിൽ സംസാരിച്ച സയ്യിദ് ബദ്റുദ്ദീൻ ബുഖാരി ഓർമ്മപ്പെടുത്തി.

വടകര സ്വദേശിയായ ജലീൽ മാസ്റ്റർ കാസർകോട് ഷിറിയ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകനായിരിക്കെ അവധിഎടുത്താണ് പ്രവാസത്തിൽ എത്തിയത് ഈ കാലയളവിൽ റിയാദ് മൾട്ടി ഫോമ്‌സ്, ഹായിൽ യൂണിവേഴ്‌സിറ്റി,മക്ക ജബൽ ഉമർ ഡവലപ്പ് മെന്റ് പ്രൊജക്റ്റ് തുടങ്ങിയ ഇടങ്ങളിൽ അഡിമിനിസ്‌ട്രേഷൻ വകുപ്പിൽ ജോലി ചെയ്തു.

നിലവിൽ മക്ക പ്രൊവിൻസ് ഐ.സി.എഫ് ഫിനാൻസ് സെക്രട്ടറിയാണ്, നാഷണൽ എക്‌സിക്യൂട്ടീവ്, പ്രൊവിൻസ് ജനറൽ സെക്രട്ടറി,ആർ.എസ്.സി ഹജ്ജ് വോളണ്ടിയർ കോഡിനേറ്റർ പദവി അടക്കം നിരവധി സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ജലീൽ മാസ്റ്റർ.ചടങ്ങിൽ ബദ്റുദ്ധീൻ ബുഖാരി ഉപഹാര സമർപ്പണം നടത്തി ഷാഫി ബാഖവി സ്വാഗതവും റഷീദ് അസ്ഹരി ആമുഖ പ്രഭാഷണവും ജമാൽ മുക്കം നന്ദിയും പറഞ്ഞു.