കുവൈറ്റ് സിറ്റി:കോവിഡിൽ മരണമടഞ്ഞവർക്കുള്ള ധനസഹായം, പ്രവാസി കുടുംബങ്ങൾക്കും നല്കണമെന്നാവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം കേരള ഹൈക്കോടതിയി ൽ നൽകിയ ഹർജി ഇന്ന് വീണ്ടും ജസ്റ്റിസ് നഗരേഷ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോൾ, ഈ വിഷയത്തിൽ കേരള സർക്കാരിന് അനുകൂല നിലപാടാണുള്ളതെന്നും കേന്ദ്ര സർക്കാരിന്റെ അനുമതിക്കായ് കാത്തിരിക്കുകയാണ് എന്നും ഹൈക്കോടതി യിൽ കേരള സർക്കാരിനു വേണ്ട ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു.

ധനസഹായത്തിന് 75 ശതമാനം ഫണ്ടും കേന്ദ്രസർക്കാരാണ് നൽകുന്നത്. അതതു സംസ്ഥാങ്ങൾ ബാക്കി 25 ശതമാനവും. കേരള സർക്കാരിന്റെ നിലപാട് രേഖാമൂലം കോടതിയിൽ നൽകുവാനും കേന്ദ്ര സർക്കാരിനെയും ദേശീയ ദുരന്ത നിവാരണ സമിതിയുടെയും നിലപാടുകളുടെ അടിസ്ഥാനത്തിൽ വിധി പറയുന്നതിനായി ഹർജി ഫെബ്രുവരി മാസം 24 ന് വീണ്ടും പരിഗണിക്കും

കോവിഡിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മന്റ് അഥോറിറ്റിയുടെ മാർഗനിർദ്ദേശം അനുസരിച്ച് അതതുസംസ്ഥാനങ്ങളാണ് അമ്പതിനായിരം രൂപ വീതം കുടുംബാംഗങ്ങ ൾക്ക് ' വിതരണം ചെയ്യേണ്ടത് . കോവിഡിനെ തുടർന്ന് വിദേശത്തു മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നല്കണ മെന്നാവശ്യപ്പെട്ടുകൊണ്ടു പ്രവാസി ലീഗൽ സെൽ മുൻപ് ഡൽഹി ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയിരുന്നു.

വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെടൽ വഴി പ്രവാസികൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.