ത്തറിൽ നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നടപ്പിലാക്കുന്നു. പുതിയ പ്രഖ്യാപനമനുസരിച്ച് പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാൻ അനുമതി നൽകിയെങ്കിലും ഇക്കാര്യത്തിൽ ഉപാധികളുണ്ട്. മാർക്കറ്റുകൾ, പ്രദർശനങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടമുണ്ടെങ്കിൽ മാസ്‌ക് ധരിക്കണം.

സ്‌കൂളുകൾ, സർവകലാശാലകൾ, പള്ളികൾ, ആശുപത്രികളിൽ എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കണം. ഇടപാടുകാരുമായി ബന്ധം പുലർത്തുന്ന, പരസ്പരം ഇടപഴകേണ്ട സാഹചര്യമുള്ള ജോലിക്കാരും മാസ്‌ക് ധരിക്കണം. മറ്റു നിയന്ത്രണങ്ങൾ നിലവിലുള്ള അതേ പടി തന്നെ തുടരും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

കൂടാതെ വാക്‌സിനെടുത്ത വിദ്യാർത്ഥികൾക്കും കോവിഡ് വന്ന് ഭേദമായ വിദ്യാർത്ഥികൾക്കും വാരാന്ത്യ റാപ്പിഡ് ആന്റിജൻ പരിശോധന വേണ്ട. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനെടുത്ത വിദ്യാർത്ഥികൾ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവർ ഹെൽത്ത് സെന്ററിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

മറ്റു വിദ്യാർത്ഥികൾ പതിവുപോലെ ആന്റിജൻ ടെസ്റ്റ് വീടുകളിൽ വെച്ച് നടത്തണം. ഫിസിക്കൽ എഡ്യുക്കേഷൻ ക്ലാസുകളും അടുത്തയാഴ്ച മുതൽ തുടങ്ങും. ഇതോടൊപ്പം തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ളപഠന യാത്രകൾക്കും അനുമതിയുണ്ട്,