- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റൈൻ ഫെബ്രവരി 15മുതൽ ഗ്രീൻ ലെവലിലേയ്ക്ക്; പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധം
കോവിഡ് വ്യാപനം വർദ്ധിച്ചത് കാരണം കഴിഞ്ഞ നവമ്പർ മാസം മുതൽ ഏർപ്പെടുത്തിയ യെലോ ലെവൽ അലേർട്ടിൽ നിന്ന് ബഹ്‌റൈൻ മോചിതമാകുന്നു. ഫെബ്രവരി 15 മുതൽക്കാണ് ബഹ്‌റൈൻ ഗ്രീൻ ലെവൽ അലർട്ടിലേയ്ക്ക് മാറുന്നത്.
ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെ വാക്സിനേഷൻ കാമ്പയിൻ വിജയിച്ചതും ആശുപത്രി പ്രവേശനനിരക്ക് കുറഞ്ഞതുമാണ് യെല്ലോ അലർട്ടിൽനിന്ന് മാറാൻ കാരണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയ തീരുമാനം നിലവിൽ വരുന്നതോടെ ഇൻഡോർ സൗകര്യങ്ങൾ നൽകുന്ന ഇടങ്ങളിൽ മുഴുവൻ പേർക്കും പ്രവേശിക്കുവാൻ സാധിക്കും. പ്രാർത്ഥനാലയങ്ങൾ, ഷോപ്പിങ്ങ് മാളുകൾ, റെസ്റ്റാറന്റുകൾ, കഫേകൾ, ഗവൺമെന്റ് ഓഫീസുകൾ, ജിമ്മുകൾ, സിനിമ തിയറ്ററുകൾ, സലൂണുകൾ തുടങ്ങി മിക്ക സ്ഥലങ്ങളിലും പുതിയ തീരുമാനം നടപ്പിൽ വരുന്നതോടെ ബി അവേർ ആപ്ലിക്കേഷനിലെ ഗ്രീൻ ഷീൽഡ് കാണിക്കേണ്ട ആവശ്യമില്ല.
Next Story