- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മേരിലാന്റിൽ പന്നിയുടെ ഹൃദയം മാറ്റിവെച്ചയാൾ തെറാപ്പി ആരംഭിച്ചു
മേരിലാന്റ് : ജനുവരി 7 ന് പന്നിയുടെ ഹൃദയം മാറ്റിവെക്കപ്പെട്ട ഡേവിഡ് ബനറ്റ് ആരോഗ്യം വീണ്ടെടുക്കുന്നു ഇപ്പോൾ ഫിസിക്കൽ തെറാപ്പിക്ക് വിധേയനായി കൊണ്ടിരിക്കുകയാണെന്ന് മേരിലാന്റ് മെഡിക്കൽ സെന്റർ അധികൃതർ അറിയിച്ചു . ജനുവരി 28 നാണ് തെറാപ്പി ആരംഭിച്ചത് . ശസ്ത്രക്രിയക്ക് ശേഷം ഒരു മാസം പിന്നിട്ടപ്പോൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് നിൽക്കുന്നതിന് ഫിസിക്കൽ തെറാപ്പിസ്റ്റിന്റെ സഹായത്താൽ കഴിഞ്ഞുവെന്നും ഇവർ വെളിപ്പെടുത്തി .
എക്കോ കാർഡിയോഗ്രാമിന് ശേഷം ഹൃദയത്തിന്റെ പ്രവർത്തനം ക്രമമായി നടക്കുന്നുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് . അടുത്ത ഘട്ടം എഴുന്നേറ്റ് സ്വയം നിൽക്കുന്നതിനും നടക്കുന്നതിനും കഴിയുമെന്നാണ് ഡേവിഡിനെ സസൂക്ഷ്മം പരിശോധിക്കുന്ന ഡോക്ടർമാർ പ്രതീക്ഷിക്കുന്നത് .
എത്രനാൾ പന്നിയുടെ ഹൃദയം ഡേവിഡിൽ പ്രവർത്തിക്കുമെന്ന് പറയാൻ കഴിയുകയില്ല . ഒരു മാസം പിന്നിട്ടും ഹൃദയം തുടിക്കുന്നുവെന്നത് ശാസ്ത്രലോകത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും ഡോക്ടർമാർ പറഞ്ഞു .
അമേരിക്കയിൽ 10000 ത്തിലധികം പേരാണ് ഹൃദയം മാറ്റിവെക്കുന്നവരുടെ ലിസ്റ്റിൽ ഉള്ളത് . ശരാശരി 17 പേർ അവയവം ലഭിക്കാതെ പ്രതിദിനം മരിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു . കഴിഞ്ഞ കാലങ്ങളിൽ ശസ്ത്രക്രിയയിലൂടെ മനുഷ്യശരീരത്തിൽ വെച്ച് പിടിപ്പിച്ച മൃഗങ്ങളുടെ അവയവങ്ങൾ അതിവേഗം തിരസ്കരിക്കപ്പെട്ടതായിട്ടാണ് കണ്ടിട്ടുള്ളതെന്ന് മേരിലാൻഡ് ശസ്ത്രക്രിയ ഡോക്ടർമാരുടെ ടീം പറഞ്ഞു .