- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു കശ്മീരിൽ പട്രോളിങ് സംഘത്തിന് നേരെ ആക്രമണം; അഞ്ച് സേനാംഗങ്ങൾക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരുടെ ആക്രമണം. അഞ്ച് സേനാംഗങ്ങൾക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം.ജമ്മു കശ്മീർ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
ബന്ദിപ്പോരയിൽ വിന്യസിച്ച പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു.
Next Story




