- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ ജന്മദിനോത്സവത്തിന് ഇന്ന് തുടക്കം; പരിപാടികൾ 19 വരെ
ഇരവിപേരൂർ: പ്രത്യക്ഷരക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 144-ാമത് ജന്മദിനോത്സവത്തിനുള്ള ഒരുക്കങ്ങൾ ശ്രീകുമാർ നഗറിൽ പൂർത്തിയായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 13 മുതൽ 19 വരെയാണ് പരിപാടികൾ.
13-ന് രാവിലെ ഏഴിന് പ്രസിഡന്റ് വൈ.സദാശിവൻ പതാകയുയർത്തും. വൈസ് പ്രസിഡന്റ് ഡോ. പി.എൻ.വിജയകുമാർ, ജനറൽ സെക്രട്ടറി സി.സി.കുട്ടപ്പൻ, സി.സത്യകുമാർ, ജോയിന്റ് സെക്രട്ടറി പി.രാജാറാം, ട്രഷറർ സി.എൻ.തങ്കച്ചൻ തുടങ്ങിയവർ പങ്കെടുക്കും.
ശാഖകളിലും പതാകയുയർത്തും. അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചനയുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നിന് എട്ടുകരസംഗമം പ്രസിഡന്റ് ഉദ്ഘാടനംചെയ്യും. എട്ടുകര സെക്രട്ടറി മനേഷ് വെള്ളിക്കര സ്വാഗതവും സുബേഷ് ചാൽക്കര നന്ദിയും പറയും. പൊയ്കപ്രദക്ഷിണം, ആചാര്യകലാക്ഷേത്രത്തിന്റെ സംഗീതാരാധന, സന്നിധാനങ്ങളിൽ ദീപാരാധന, സംഗീതസദസ്സ് തുടങ്ങിയവയും നടക്കും.
Next Story