- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പന്ത്രണ്ട് മാസത്തെ ക്ലാസ് ആറ് മാസം കൊണ്ട് തീർത്തു; തയ്യാറെടുപ്പുകൾക്ക് ആവശ്യമായ സമയം ലഭിക്കുന്നില്ല'; എംബിബിഎസ് അവസാന വർഷ പരീക്ഷകൾ നീട്ടി വയ്ക്കണമെന്ന് വിദ്യാർത്ഥികൾ
തിരുവനന്തപുരം: മാർച്ച് അവസാനം മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എംബിബിഎസ് അവസാന വർഷ പരീക്ഷകൾ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്ത്. തയ്യാറെടുപ്പുകൾക്ക് ആവശ്യമായ സമയം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാർത്ഥികൾ ഇക്കാര്യം ഉന്നയിച്ചത്.
സിലബസ് പ്രകാരം 12 മാസം കൊണ്ട് മാത്രം തീർക്കേണ്ട അവസാന വർഷം കോവിഡ് സാഹചര്യം കണക്കിലെടുത്തു ഓഗസ്റ്റിൽ തുടങ്ങി ആറ് മാസം കൊണ്ട് തീർക്കുകയാണ് ചെയ്തതെന്ന് കേരള ആരോഗ്യസർവകലാശാല വിസിക്ക് നൽകിയ കത്തിൽ വിദ്യാർത്ഥികൾ വ്യക്തമാക്കി. തമിഴ്‌നാട്ടിലും കർണാടകയിലും മെയ് മാസത്തിൽ തന്നെ ക്ലാസുകൾ ആരംഭിച്ചിരുന്നെന്നും ഇവർ പറയുന്നു.
നടന്നതിൽ കൂടുതൽ ഓൺലൈൻ ക്ലാസുകളാണ്. രോഗിയെ നേരിട്ട് പരിശോധിച്ച് പഠിക്കേണ്ടത് അത്യാവശ്യമായ ക്ലിനിക്കൽ വിഷയങ്ങളിലെ പഠനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.അതേസമയം, തെലങ്കാനയിലെ എംബിബിഎസ് അവസാന വർഷ പരീക്ഷ വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് നീട്ടിവച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്