ഫ്രാൻസിലെ ഗ്രാമങ്ങളിലുള്ളവർക്ക് ഇന്ധന ഗ്യാസ് ബില്ലുകളിൽ വൻ കിഴിവുകൾ ലഭ്യമാകും. ഫ്രാൻസിലെ ഏറ്റവും വലിയ ഊർജ, ഇന്ധന കമ്പനികളിലൊന്നിന്റെ തലവൻ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് ഇന്ധന വില കിഴിവുകളും കുറഞ്ഞ വരുമാനമുള്ളവർക്ക് 100 യൂറോ വരെ ഗ്രാന്റുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.ടോട്ടൽ എനർജീസ് ഗ്രൂപ്പിന്റെ സിഇഒ ആണ് ഇന്ധന ഗ്യാസ് വില വഴി ജീവിതച്ചെലവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നടപടി പ്രഖ്യാപിച്ചത്.

കുറഞ്ഞ വരുമാനമുള്ള, ടോട്ടലിൽ നിന്ന് ഗാർഹിക ഗ്യാസ് വാങ്ങുന്നവരും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ടോട്ടലിന്റെ കാർ ഇന്ധന ഉപഭോക്താക്കൾക്കും ഈ ആനുകൂല്യം ലഭ്യമാകും.ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ള നടപടികൾക്ക് പുറമേയാണ് ഈ നടപടി. ഗവൺമെന്റിന്റെ 100 യൂറോ ചെക്ക് എനർജി ഗ്രാന്റുകളിലൊന്ന് ഇതിനകം ആളുകൾക്ക് ലഭ്യമാകുന്നുണ്ട്.

അടുത്ത മൂന്ന് മാസത്തേക്ക്, 6,000 ൽ താഴെ ആളുകളുള്ള ഒരു പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഏതൊരു ടോട്ടൽ ഫില്ലിങ് സ്റ്റേഷനിലും ഓരോ 50 ലിറ്റർ ഇന്ധനത്തിനും 5 യൂറോ കിഴിവ് നൽകും. ഇന്ന് മുതൽ ആനുകൂല്യം ലഭ്യമായി തുടങ്ങും. വരുന്ന മൂന്ന് മാസത്തേക്കാണ് ഇവ നിലനില്ക്കുന്നത്.

ടോട്ടലിൽ നിന്ന് ഗാർഹിക ഗ്യാസ് വാങ്ങുന്നവർക്ക് അവരുടെ അടുത്ത ബില്ലിൽ 100 യൂറോ കിഴിവ് ലഭിക്കും, അവർ കുറഞ്ഞ വരുമാനമുള്ളവരാണെങ്കിൽ.ചെക്ക് എനർജിയുടെ അതേ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്, അതിനാൽ ഇതിനകം 100 യൂറോസർക്കാർ ഗ്രാന്റ് ലഭിച്ചിട്ടുള്ള ആർക്കും അവരുടെ അടുത്ത ഗ്യാസ് ബില്ലിൽ 100 യൂറോകിഴിവ് ലഭിക്കും.

200,000 ആളുകൾക്ക് ഇത് വഴി പ്രയോജനം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മൊത്തം 20 ദശലക്ഷം യൂറോ ആണ് ഇതിനായി ചിലവഴിക്കുന്നത്.