മികച്ച വേതന സേവന വ്യവസ്ഥകൾ ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം നാളെ പ്രഖ്യാപിച്ചിരിക്കുമ്പോൾ സർക്കാർ സമരത്തിൽ നിന്നും യൂണിയെ പിൻവലിക്കാനുള്ള അവസാന ഘട്ട ശ്രമത്തിലാണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ ആവശ്യപ്പെട്ടാണ് ദീർഘകാല കാമ്പെയ്നിന്റെ ഭാഗമായി പൊതു ആശുപത്രികളിലെ ആയിരക്കണക്കിന് നഴ്സുമാർ ഒരു ദശാബ്ദത്തിനിടെ ആദ്യമായി ചൊവ്വാഴ്ച ജോലിയിൽ നിന്ന് മാറി നില്ക്കുക.

രണ്ട് വർഷത്തെ പാൻഡെമിക്കിന്റെ ജോലി ഭാരം കണക്കാക്കി ആരോഗ്യ സംവിധാനത്തിന്റെ ബുദ്ധിമുട്ടു തിരിച്ചറിയണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.ചൊവ്വാഴ്ചത്തെ സമരം 150 പൊതു ആശുപത്രികളെ ബാധിക്കുമെന്ന് ന്യൂസൗത്ത് വെയിൽസ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്.

കോവിഡ് കൂടുതൽ നിർണായകമാക്കിയ ജീവനക്കാരുടെ കുറവുള്ള കഠിനമായ സാഹചര്യങ്ങളിലൂടെ കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്ത നഴ്‌സുമാർ കനത്ത സമ്മർദ്ദത്തിലാണെന്നാണ് വിലയിരുത്തൽ. പരിചരണത്തിലുള്ള രോഗികളെ നോക്കാൻ ഓരോ ഷിഫ്റ്റിലും മതിയായ നഴ്‌സുമാരും മിഡൈ്വഫുമാരും ഉള്ള ഒരു ആരോഗ്യ സംവിധാനം ആവശ്യമാണെന്നാണ് ഇവർ പറയുന്നത്.

റോയൽ പ്രിൻസ് ആൽഫ്രഡ് ഹോസ്പിറ്റലിലെ നഴ്‌സുമാരും മിഡൈ്വഫുമാരും 24 മണിക്കൂർ വരെയും വെസ്റ്റ്മീഡ് ഹോസ്പിറ്റലിൽ 12 മണിക്കൂർ വരെയും ലിവർപൂൾ, ബ്ലാക്ക്ടൗൺ ഹോസ്പിറ്റലുകളിൽ എട്ട് മണിക്കൂർ വരെയും പണിമുടക്ക് ബാധിച്ചേക്കും.

നഴ്‌സുമാരുടെ സമരത്തിനിടെഓസ്ട്രേലിയൻ പാരാമെഡിക്സ് അസോസിയേഷനിലെ അംഗങ്ങൾ വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി 24 മണിക്കൂർ സമരം നടപ്പാക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്തിട്ടുണ്ട്.