- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലേക്കുള്ള യാത്ര നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് ഉൾപ്പടെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്താനുള്ള നടപടി വേഗത്തിലാക്കണം; നിവേദനം നൽകി ഓവർസീസ് എൻ സി പി
കുവൈറ്റ് സിറ്റി :രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറന്റീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിന്റെ പുതുക്കിയ യാത്രാ നയത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് ,യു എ ഇ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് വിദേശ കാര്യ വകുപ്പു മന്ത്രി ഡോ: ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വീഡിയോ ലിങ്ക്
https://we.tl/t-Ohd8KhFPAt
Next Story