- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എഞ്ചി: വേദമൂർത്തിക്കു കൽബ ഇന്ത്യൻ സമൂഹത്തിന്റെ ആദരം
നാലര പതിറ്റാണ്ടിന്റെയ് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ജൈറയിലെ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യമായ എഞ്ചിനീയർ വേദമൂർത്തി നാട്ടിലേക്കു തിരിച്ചു. ഫുജൈറ സോഷ്യൽ ക്ലബ് മുൻ പ്രസിഡന്റും ഇപ്പോൾ അഡൈ്വസറുമായ എഞ്ചിനീയർ വേദമൂർത്തിക്കു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഊഷ്മളമായ യാതായയപ്പു നൽകി. കൽബ ക്ലബ്ബയുമായി ദീർഘ കാലത്തെ ആത്മബന്ധമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്ന് പ്രസിഡന്റ്കെ സിഅബൂബക്കർ പറഞ്ഞു.
സാമൂഹ്യ പ്രവർത്തന രംഗത്ത് മുതിർന്ന വ്യക്തിത്വമായ അദ്ദേഹം തങ്ങളുടെ വഴികാട്ടിയും മാതൃകയുമായിരുന്നു എന്ന് അദ്ദേഹം തുടർന്ന്പ റഞ്ഞു. . മലയാളി സംഘടനകളുമായി വളരെ അടുത്ത ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഫുജൈറ ഭരണാധികാരികളുമായി അദ്ദേഹത്തിനുള്ള അടുപ്പം എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ ദിവസം കൽബ ക്ലബ്ബിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ജോയിന്റ് സെക്‌റട്ടറി ടി പി മോഹൻദാസ് , ട്രഷറർ ആന്റണി സി എക്‌സ് , സൈനുദ്ധീൻ നാട്ടിക, സുബൈർ എടത്തനാട്ടുകര, അജ്മൽ അഹമ്മദ് , അബ്ദുൽ കാലം, സി കെ അബൂബക്കർ, ആന്റോ വി കെ , തുടങ്ങിയവർ പ്രസംഗിച്ചു. കൽബ ക്ലബ്ബിന്റെ സ്‌നേഹോപഹാരം പ്രസിഡന്റ് അദ്ദേഹത്തിന് കൈമാറി.