- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ മലയാളം പ്രസംഗ മത്സരത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിലെന്ന് സംഘാടകർ
കുവൈറ്റ് സിറ്റി : മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓപ്പൺ ഹൗസും അതിനോടനുബന്ധിച്ച് പ്രസംഗ മത്സരത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിലെന്ന് സംഘാടകർ അറിയിച്ചു. കുവൈറ്റിലുള്ള മലയാളികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാമെന്ന് ക്ലബ് അധ്യക്ഷ ഷീബ പ്രമുഖ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 11 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ആയിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി ഇരുപതാം തീയതിക്ക് മുമ്പ് പേരുകൾ നൽകേണ്ടതാണ്.
അംഗങ്ങളുടെ വ്യക്തിത്വവികസനവും നേതൃപാടവവും പ്രഭാഷണ കലയും വളർത്തുവാൻ ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണലിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് എന്ന് വിദ്യാഭ്യാസ ഉപാധ്യക്ഷൻ ബിജോ പി. ബാബു അറിയിച്ചു. പൊതുജനസമ്പർക്ക ഉപാധ്യക്ഷൻ ജിജു രാമൻകുളത്ത്, സെക്രട്ടറി സാജു സ്റ്റീഫൻ, മുൻ അധ്യക്ഷൻ പ്രമുഖ് ബോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ക്ലബിനെക്കുറിച്ച് കൂടുതലറിയുവാൻ താഴെ പറയുന്ന വ്യക്തികളെ ബന്ധപ്പെടുക.
ഷീബ പ്രമുഖ് - +91 9895338403(വാട്ട്‌സ്ആപ്പ്)
പ്രതിഭ ഷിബു- 96682853
ജോമി സ്റ്റീഫൻ - 97705158
മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ലിങ്കിൽ രജിസ്‌ട്രേഷൻ നടത്താം.
https://tinyurl.com/25ra7wka