- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹ്യപ്രതിബദ്ധതയുടെ മഹനീയമാതൃക തീർത്ത് നവയുഗം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
ദമ്മാം: ക്യാൻസർബാധിതയായി മരണമടഞ്ഞ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും,സൗദി അറേബ്യയിലെ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി , നവയുഗം കേന്ദ്രകമ്മിറ്റി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
സ്ത്രീകളും പുരുഷന്മാരുമടക്കം, നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന രക്തദാനക്യാമ്പ്, പ്രവാസി ഇന്ത്യക്കാരുടെ സാമൂഹ്യപ്രതിബദ്ധതയുടെയും, ജീവകാരുണ്യത്തിന്റെയും മഹനീയമാതൃകയായി.
ദമ്മാം കിങ് ഫഹദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രാവിലെ എട്ടു മണിക്ക് ആരംഭിച്ച രക്തദാനക്യാമ്പ്, ജനപങ്കാളിത്തം മൂലം ശ്രദ്ധേയമായി. കൊറോണ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു കൊണ്ടായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ രക്തദാനക്യാമ്പ് ഔപചാരികമായി ഉത്ഘാടനം ചെയ്തു.
നവയുഗം കേന്ദ്രകമ്മറ്റി രക്ഷാധികാരി ഷാജി മതിലകം, ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയിൽ, ദാസൻ രാഘവൻ, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ഗോപകുമാർ, വിനീഷ്, ഷിബുകുമാർ, മണിക്കുട്ടൻ, അനീഷ കലാം, മിനി ഷാജി, ശരണ്യ ഷിബു, ബിനു കുഞ്ഞു, ബിജു വർക്കി, പ്രിജി കൊല്ലം, തമ്പാൻ നടരാജൻ, റഹിം അലനല്ലൂർ എന്നിവർ രക്തദാനക്യാമ്പിന് നേതൃത്വം നൽകി.
രക്തദാനക്യാമ്പ് സംഘടിപ്പിച്ചതിന് നവയുഗത്തിന്, ദമ്മാം കിങ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതർ പ്രശംസപത്രം സമ്മാനിച്ചു.