- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസ്സിൽ ഗർഭഛിദ്രം 60 ശതമാനം കുറഞ്ഞതായി ഹൂമൻ സർവീസ് കമ്മീഷൻ
ടെക്സസ്: ആറാഴ്ചക്കു ശേഷം നടത്തുന്ന ഗർഭഛിദ്രം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിൽ ടെക്സസ്സിൽ 60 ശതമാനം ഗർഭഛിദ്ര കേസ്സുകൾ കുറഞ്ഞതായി ടെക്സസ്സ് ഹെൽത്ത് ആൻഡ് ഹൂമൺ സർവീസ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗീക റിപ്പോർട്ടിൽ പറയുന്നു.
ആറാഴ്ച കുഞ്ഞിന്റെ ഹൃദയമിടിപ്പു തുടങ്ങിയാൽ പിന്നീട് ഗർഭഛിദ്രം അനുവദിക്കുന്നില്ല എന്ന നിയമം നിലവിൽ വന്ന് ഒരു മാസത്തിനു ശേഷം(സെപ്റ്റംബറിൽ) ആകെ 2200 എണ്ണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പുള്ള ഓഗസ്റ്റ് മാസം 5400 ഗർഭഛിദ്ര കേസ്സുകളാണ് ടെക്സസ്സിൽ ഉണ്ടായത്. 2021 വർഷത്തിന്റെ ആദ്യ ഏഴു മാസങ്ങളിൽ ശരാശരി 4250 കേസ്സുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗർഭഛിദ്രം ആവശ്യപ്പെടുന്നവരുടെ എണ്ണം 10 ശതമാനം ടെക്സസ്സിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും, കർശന നിയമം നിലനിൽക്കുന്നതിനാൽ നൂറുകണക്കിനു മൈൽ സഞ്ചരിച്ചു സമീപ സംസ്ഥാനങ്ങളായ ഒക്കലഹോമ, ന്യൂ മെക്സിക്കൊ, കൊളറാഡൊ, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ ആവശ്യവുമായി സ്ത്രീകൾ പോകുന്നത്.
യു.എസ്. സുപ്രീം കോടതി ടെക്സസ് നിയമവുമായി പല അഭിപ്രായ വ്യത്യാസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതിനെയെല്ലാം മറികടക്കുന്ന, എല്ലാ പഴുതുകളും അടച്ചുള്ള നിയമ നിർമ്മാണമാണ് സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ നിന്ന് ഇവിടെ പാസ്സാക്കിയിട്ടുണ്ട്. നിലവിലുള്ള നിയമത്തിന് വിരുദ്ധമായി ഗർഭഛിദ്രം നടത്തിയാൽ 10,000 ഡോളർ വരെ, അത് ചൂണ്ടികാണിക്കുന്ന പൗരന് ലഭിക്കത്തക്ക വകുപ്പുകളും ഇതിൽ എഴുതിചേർത്തിട്ടുണ്ട്.