യൂത്ത് കോൺഗ്രസ് നേതാവ് ധീര രക്തസാക്ഷി ഷുഹൈബ് അനുസ്മരണംഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂംപ്ലാറ്റുഫോമിൽ കൂടി നടത്തി.ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനംഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട്ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി മുഖ്യ
അനുസ്മരണ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, മട്ടന്നൂർനിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഫർസീൻ മജീദ്,ഒഐസിസി നേതാക്കളായ സാമുവേൽ ചാക്കോ, ബി സ് പിള്ളൈ, എം എനിസാം, ജോബിൻ ജോസ് എന്നിവർ ഷുഹൈബിനെ അനുസ്മരിച്ചുസംസാരിച്ചു.ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതവുംട്രെഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.