ഹൂസ്റ്റൺ: മൈ 600 എൽ.ബി. റിയാലിറ്റി ഷോയിലെ ആദ്യ ട്രാൻസ്ജന്റർ സ്റ്റാർ ഡെസ്റ്റിനി ലാഷെ അന്തരിച്ചു. 30 വയസ്സായിരുന്നു പ്രായം. സെസ്റ്റിനിയുടെ സഹോദരൻ വെയ്ൻ കോംപ്ടണാണ് ഈ വിവരം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഫെബ്രുവരി 8ന് അറിയിച്ചത്. മരണകാരണം വ്യക്തമല്ല.

ആൺകുട്ടിയായി ജനിച്ച ഇവരുടെ ആദ്യപേർ മാത്യു വെന്റട്രസ് എന്നായിരുന്നു. നിരവധി ലിംഗമാറ്റ ശാസ്ത്രക്രിയക്ക് ഇവർ വിധേയരായിരുന്നു. ചെറുപ്പത്തിൽ ഇവർ സാധാരണകുട്ടിയുടെ ശരീരപ്രകൃതമായിരുന്നു. 2019 ൽ ഈ ഷോയിൽ ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ ഇവരുടെ ശരീര ഭാരം 699 പൗണ്ടായിരുന്നു. ആദ്യ ട്രാൻസ്ജന്റർ സ്റ്റാർ എന്ന നിലയിൽ ചരിത്രം കുറിച്ചെങ്കിലും, ജീവിതത്തിൽ വളരെ നിരാശരായിരുന്നു. പലപ്പോഴും ആത്മഹത്യയെകുറിച്ചുപോലും ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പുകളിട്ടിരുന്നു. ദുസ്സഹമായ വേദനയും ഇവർക്കനുഭവപ്പെട്ടിരുന്നു.

ക്രമാതീതമായ ശരീരഭാരം കുറക്കുന്നതിന് ബൈപാസ് സർജറിക്കും ഇവർ വിധേയരായിരുന്നു. ഒടുവിൽ അവരുടെ ശരീരഭാരം 500 പൗണ്ടിൽ എത്തി നിൽക്കെയായിരുന്നു മരണം ഇവരെ തട്ടിയെടുത്തത്. ഇവരുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ സൂക്ഷിച്ചുവെച്ചിരുന്നുവെങ്കിൽ അതിൽ സമുദ്രം കണക്കെ ഞാൻ പൊങ്ങി കിടക്കുമായിരുന്നു. ഇവർ ഫെബ്രുവരി 4ന് ട്വിറ്ററിൽ കുറിച്ചു. വെസ്റ്റിനായുടെ ഒരു സഹാദരി ഈയ്യിടെ മരിച്ചിരുന്നു. അമേരിക്കയിൽ ക്രമം തെറ്റിയ ഭക്ഷണരീതി നിരവധി പേരുടെ അസ്വാഭാവീകമായ ശരീര വളർച്ചക്ക് കാരണമായിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയും, ഗ്യാസ്ട്രിക് ബൈപാസും ഇവിടെ സാധാരണമായിരിക്കുന്നു. ഇക്കൂട്ടർ അനുഭവിക്കുന്ന മാനസിക സംഘർഷം വർണ്ണനാതീതമാണ്. ഇതിന് ഉത്തമ ഉദാഹരണം കൂടിയാണ് ചെറുപ്പത്തിൽ അകാലമരണം വരിക്കേണ്ടി വന്ന ഡെസ്റ്റിനിയുടേത്.