സംഗീതത്തിന്റെ വിസ്മയലോകം തീർത്ത ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർക്ക് സമർപ്പിച്ചുകൊണ്ട് ഫോമയുടെ സാന്ത്വന സംഗീതം വാലെന്റൈൻസ് ഡേ എപ്പിസോഡ് ഇന്ന് വൈകിട്ട് നടക്കും. സാന്ത്വന സംഗീതത്തിലൂടെ ചിരപ്രതിഷ്ഠ നേടിയ ഗായകർ സിജി ആനന്ദ്, സ്‌നേഹ വിനോയ്, ദുർഗാ ലക്ഷ്മി, ലൂസി കുര്യാക്കോസ് എന്നിവർ ലതയെ അനുസ്മരിച്ചും ആദരിച്ചും ഗാനങ്ങൾ ആലപിക്കും.

വാലെന്റൈൻസ് ഡെ സംഗീത വിരുന്നിൽ ലതാജിയെ ആദരിക്കാനും അനുസ്മരിക്കാനും, എല്ലാ സംഗീത പ്രേമികളും ഒത്തുചേരാൻ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ അഭ്യർത്ഥിച്ചു.