- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോഹയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞു
കൊച്ചി: നെടുമ്പാശേരിയിൽനിന്ന് പുലർച്ചെ ഒരു മണിക്ക് ദോഹയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. നിരവധി യാത്രക്കാർ മണിക്കൂറുകളോളമാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. പുലർച്ചെ അഞ്ചിനുശേഷം യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും പകരം സംവിധാനത്തെക്കുറിച്ച് കൃത്യമായ മറുപടി ലഭിച്ചില്ല. 16 മണിക്കൂറിനുശേഷമാണ് എയർ ഇന്ത്യ എക്സ്‌പ്രസ് അടക്കം പകരം യാത്രാസംവിധാനം ഒരുക്കിയത്.
Next Story




