- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാലന്റൈൻസ് ഡേ പാർട്ടിക്ക് വിൽപ്പന നടത്താൻ 20 ലക്ഷത്തിന്റെ മയക്കു മരുന്ന്; യുവാവ് അറസ്റ്റില്‍
കോഴിക്കോട്: വാലന്റൈൻസ് ഡേ പാർട്ടിക്ക് വിൽപ്പന നടത്താൻ എത്തിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കു മരുന്നുമായി യുവാവ് പിടിയിൽ. താമരശേരി അമ്പായത്തോട് സ്വദേശി റോഷനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 13.103 മില്ലി ഗ്രാം എം.ഡി.എം.എയും 25 എൽ.എസ്.ഡി സ്റ്റാമ്പുകളും ഫറോക്ക് എക്‌സൈസ് സംഘം പിടിച്ചെടുത്തു.
ബെംഗളൂരുവിൽ നിന്നും എത്തിക്കുന്ന മയക്ക് മരുന്നുകൾ താമരശ്ശേരി, കുന്ദമംഗലം, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളിൽ വിൽപ്പന നടത്താനുള്ളതായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. താമരശേരിയിൽ വീട്ടമ്മയെ വളർത്തു നായ്ക്കൾ ആക്രമിച്ച കേസിലെ പ്രതിയാണ് റോഷൻ.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ.നിഷിൽകുമാർ, പ്രവന്റീവ് ഓഫീസർമാരായ ടി.ഗോവിന്ദൻ, വി.ബി. അബ്ദുൾ ജബ്ബാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ.ശ്രീശാന്ത്, എൻ.സുജിത്ത്, ടി.രജുൽ എന്നിവർ എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.