ന്യുയോർക്ക് : അമേരിക്കൻ സൂപ്പർബോൾ മത്സരത്തിനിടയിൽ ഏറ്റവും അധികം വിറ്റഴിയുന്ന മെക്സിക്കൻ അവക്കഡയുടെ ഇറക്കുമതി അമേരിക്ക തൽക്കാലം നിർത്തിവച്ചു .യു.എസ് പ്ലാന്റ് സേഫ്റ്റി ഇൻസ്പെക്ടർക്ക് എതിരെ ഭീഷണിയുയർന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം വന്നതെന്ന് യു.എസ് ഹെൽത്ത് അതോറിട്ടീസ് വ്യക്തമാക്കി.

യു.എസ് മാർക്കറ്റിലേക്ക് അവക്കഡ കയറ്റി അയക്കാൻ അനുവാദമുള്ള ഏക രാജ്യമാണ് മെക്സിക്കോ 2.4 ബില്യൺ ഡോളറിന്റെ അവക്കഡയാണ് അമേരിക്ക മെക്സിക്കോയിൽ നിന്നും വരുത്തുന്നത് .

ഡ്രഗ് കാർട്ടൽസാണ് ഭീഷണിക്ക് പുറകിലുള്ളതെന്ന് മെക്സിക്കൻ അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ് ഒരു പ്രസ്താവനയിൽ അറിയിച്ചു .

അപ്രതീക്ഷിതമായ ഇറക്കുമതി നിരോധനം മെക്സിക്കോയിലെ കർഷകരെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ് 2019 ൽ ഇതിന് സമാനമായ ഭീഷണിയുയർന്നപ്പോൾ യു.എസ് അധികൃതർ മെക്സിക്കൻ ഗവൺമെന്റിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ് .

ഫെബ്രു.13 ഞായറാഴ്ച അമേരിക്കയിലെ സൂപ്പർബോൾ മത്സരത്തിനിടയിൽ കൂടുതൽ വിറ്റഴിയുന്ന അവക്കഡയുടെ വലിയൊരു ഷിപ്പ്മെന്റ് ഇറക്കുമതി നിരോധനത്തിന് മുൻപ് മെക്സിക്കോയിൽ നിന്നും അയച്ചിരുന്നതിനാൽ വലിയ ക്ഷാമം അനുഭവപ്പെട്ടില്ല .