- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ആയിരക്കണക്കിന് നഴ്സുമാരും മിഡ്വൈഫുമാരും ജോലി ഉപേക്ഷിച്ച് തെരുവിലിറങ്ങി;പാർലമെന്റിന് പുറത്ത് പ്രതിഷേധ റാലി; ന്യൂസൗത്ത് വെയിൽസിൽ ആശുപത്രി പ്രവർത്തനം താളം തെറ്റി
മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വേതനവും ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയിൽസിലെ 150 ഓളം ആശുപത്രികളിലെ നഴ്‌സുമാർ പണിമുടക്കുകയാണ്. സംസ്ഥാന ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മീഷൻ പണിമുടക്ക് വിലക്കിയിരുന്നെങ്കിലും 30 ഓളം ഇടങ്ങളിൽ നഴ്‌സുമാർ പ്രതിഷേധ റാലികളിൽ പങ്കെടുത്തു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ന്യൂസൗത്ത് വെയ്ൽസിന്റെ പ്രാദേശിക ഭാഗങ്ങളിലും റാലികൾ നടക്കുന്നതിനൊപ്പം നഗരത്തിലെ CBD യിലൂടെ പാർലമെന്റ് ഹൗസിലേക്ക് മാർച്ച് ചെയ്യാൻ സിഡ്‌നിയിൽ നിന്നും പുറത്തേക്കും സ്റ്റാഫുകൾ പ്രതിഷേധ പ്രകടനവുമായി എത്തി.ന്യൂ സൗത്ത് വെയിൽസിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 ഓളം വരുന്ന സർക്കാർ ആശുപത്രികളിലെ ആയിരകണക്കിന് നഴ്‌സുമാരാണ സമരത്തിൽ പങ്കാളികളാവുന്നത്.
ആശുപത്രികളിലെ ജീവനക്കാരുടെ കുറവും ശമ്പളത്തിന്റെ കുറവും ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. കൊറോണവൈറസ് മഹാമാരിയുടെ സമയത്ത് രോഗികളെ ശുശ്രൂഷിക്കാൻ ആവശ്യമായ പിന്തുണ സർക്കാർ നൽകുന്നില്ല എന്നാണ് പരാതി.ആശുപത്രികളിൽ ഉള്ള രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ മാത്രം ആവശ്യമായ പരിമിതമായ എണ്ണം നഴ്‌സുമാർ ഒഴിച്ചുള്ളവർ പണിമുടക്കിൽ പങ്കെടുത്തു.
ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിന് മുന്നിൽ പ്രതിഷേധ റാലിയിൽ പങ്കെടുത്ത നഴ്‌സുമാർ മഹാമാരിയിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിക്കാനായി ഒരു നിമിഷം മൗനം ആചരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ഓളം പ്രതിഷേധ റാലികളാണ് നടന്നത്.
ഓരോ ഷിഫ്റ്റിലും നാല് രോഗികൾക്ക് ഒരു നഴ്സ് എന്ന അനുപാതവും, പൊതുമേഖലാ രംഗത്ത് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള 2.5 ശതമാനത്തിന് മുകളിൽ ശമ്പള വർദ്ധനവുമാണ് നഴ്സുമാർ ആവശ്യപ്പെടുന്നത്.