- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ട്രെക്ക് ഡ്രൈവർമാരുടെ പ്രതിഷേധം പടരുന്നു; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ടൂഡോ സർക്കാർ;അടിയന്തര അധികാരങ്ങൾ പ്രഖ്യാപിച്ചത് 30 ദിവസത്തേക്ക്
കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ ട്രൂഡോ സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തി ക്രോസിംഗുകളും തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളും അടച്ചുപൂട്ടി നടത്തുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയിൽ നിക്ഷിപ്തമായ ചില അടിയന്തരാധികാരങ്ങൾ പ്രക്ഷേഭകർക്കെതിരെ പ്രയോഗിക്കേണ്ടിവന്നേക്കുമെന്നാണ് ട്രൂഡോ തിങ്കളാഴ്ച മുന്നറിയിപ്പ് നല്കിയിരുന്നു. അതിർത്തി നഗരമായ ഒന്റാറിയോയിലെ വിൻഡ്‌സറിലും രാജ്യത്തിന്റെ തലസ്ഥാനമായ ഒട്ടാവയിലും പ്രതിഷേധങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോൾ, പ്രകടനക്കാരോട് പൊലീസ് ഉദാരമനസ്ഥിതികാണിക്കുകയാണെന്ന് വിമർശനങ്ങളിൽ ട്രൂഡോ നിരാശ പ്രകടിപ്പിച്ചു.
ഡിട്രോയിറ്റിലേക്കുള്ള സുപ്രധാന വ്യാപാര പാതയായ അംബാസഡർ ബ്രിഡ്ജ് പ്രതിഷേധക്കാർ ആറ് ദിവസത്തേക്ക് ഉപരോധിച്ചു. ഞായറാഴ്ച പൊലീസ് പ്രതിഷേധക്കാരെ നീക്കിയിരുന്നു.അതിർത്തി കടന്നുള്ള ഡ്രൈവർമാർ കോവിഡ് -19 വാക്സിനേറ്റ് ചെയ്യുകയോ നിർബന്ധിത ക്വാറന്റൈൻ സ്വീകരിക്കുകയോ വേണമെന്ന നിയമത്തെ എതിർത്ത് ആണ് പ്രതിഷേധം ഉയർന്നത്.'ഫ്രീഡം കോൺവോയ്' പ്രതിഷേധത്തിന്, പാൻഡെമിക് നിയന്ത്രണങ്ങൾ മുതൽ കാർബൺ ടാക്സ് വരെയുള്ള എല്ലാ കാര്യങ്ങളിലും ട്രൂഡോയുടെ നയങ്ങളെ എതിർക്കുന്ന ആളുകശുടെ പിന്തുണ ലഭിച്ചിരുന്നു
1988 ലെ എമർജൻസി ആക്റ്റ് ഫെഡറൽ ഗവൺമെന്റിനെ പ്രവിശ്യകളെ അസാധുവാക്കാനും ദേശീയ അടിയന്തര ഘട്ടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക താൽക്കാലിക നടപടികൾക്ക് അംഗീകാരം നൽകാനും അനുവദിക്കുന്നു.ഇത് അധികാരം ആണ് ഇപ്പോൾ പ്രധാനമന്ത്രി ഉപയോഗിക്കുന്നത്.ട്രൂഡോയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ പിയറി ട്രൂഡോ 1970-ൽ സമാധാനകാലത്ത് ഒരിക്കൽ മാത്രമേ ഈ നിയമം ഉപയോഗിച്ചിട്ടുള്ളൂ.അതേസമയം; ആൽബെർട്ട, ക്യൂബെക്ക്, മാനിറ്റോബ, സസ്‌കാച്ചെവൻ എന്നിവിടങ്ങളിലെ നാല് പ്രവിശ്യാ പ്രീമിയർമാർ ഈ നിയമം നടപ്പാക്കാനുള്ള പദ്ധതികളെ എതിർക്കുന്നുവെന്ന് അറിയിച്ചു.