- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തേക്ക് നാശം വിതച്ച് എത്താൻ സാധ്യതയുള്ളത് രണ്ട് കൊടുങ്കാറ്റുകൾ; ജാഗ്രതാ നിർദ്ദേശം അറിയിച്ച് മെറ്റ് ഏറാൻ; മഞ്ഞ് വീഴ്ച്ചയും പേമാരിയും കൊടുങ്കാറ്റും എത്തുക ഡോണഗേൽ, ഗോൾവേ,മേയോ എന്നിവിടങ്ങളിൽ
ഈയാഴ്ച അയർലൻഡിൽ നാശം വിതച്ച് രണ്ട് കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പുനൽകി.കൊടുങ്കാറ്റും പേമാരിയും മഞ്ഞ് വീഴച്ചയും മുൻനിർത്തി അയർലണ്ടിലെ വിവിധ കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം നല്കി. ക്ലെയർ, ഡോണഗേൽ, ഗോൾവേ,മേയോ എന്നിവിടങ്ങളിലാണ് പേമാരിക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
ഡഡ്ലി കൊടുങ്കാറ്റും മഴയും മുൻനിർത്തി ഡോണഗേലിന് ഓറഞ്ച് അലേർട്ട് ആണ് ഉള്ളത്. ബുധനാഴ്ച രാത്രി 9മുതൽ വ്യാഴാഴ്ച രാവിലെ 9വരെയാകും അലേർട്ട് പ്രാബല്യത്തിലു ണ്ടാവുക.മണിക്കൂറിൽ ശരാശരി 65നും 80നും ഇടയിൽ വേഗത്തിലെത്തുന്ന പടിഞ്ഞാറൻ കാറ്റായ ഡഡ്‌ലി മണിക്കൂറിൽ 130 കിലോമീറ്റർ വേഗത വരെ കൈവരിച്ചേക്കുമെന്നാണ് കരുതുന്നതെന്ന് മെറ്റ് ഏറാൻ പറഞ്ഞു.
തുറസ്സായ ഇടങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും കാറ്റ് ശക്തമാകാനിടയുണ്ട്. വേലിയേറ്റവും ശക്തമായ കാറ്റും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.ക്ലെയർ, ഡോണഗേൽ, ഗോൾവേ,മേയോ എന്നിവിടങ്ങളിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ വ്യാഴാഴ്ച രാത്രി 12 വരെ പ്രത്യേക യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മണിക്കൂറിൽ 110കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശനിടയുണ്ടെന്ന് മെറ്റ് ഏറാൻ പറഞ്ഞു. വെള്ളിയാഴ്ച, യൂനിസ് കൊടുങ്കാറ്റെത്തുന്നതിനും സാധ്യതയുണ്ട്. ശക്തമായ കാറ്റും കനത്ത മഴയും സ്നോയും പ്രതീക്ഷിക്കുന്നുണ്ടെന്നും മെറ്റ് ഏറാൻ പറഞ്ഞു.
കൊടുങ്കാറ്റും വെള്ളപ്പൊക്കവും കണക്കിലെടുത്ത് അടുത്ത ഏതാനും ദിവസങ്ങളിൽ റോഡുകളിൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷാ അഥോറിറ്റി (ആർഎസ്എ) അഭ്യർത്ഥിച്ചു. ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ള പ്രദേശങ്ങളിലെ യാത്രികർ പുറപ്പെടുന്നതിന് മുമ്പ് പ്രാദേശിക ട്രാഫിക്കും കാലാവസ്ഥയും പരിശോധിക്കണമെന്നും അഥോറിറ്റി അഭ്യർത്ഥിച്ചു.
നോർത്തേൺ അയർലണ്ടിൽ, ആൻട്രിമിലും ഡെറിയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച വൈകുന്നേരം ആറുമണി മുതൽ വ്യാഴാഴ്ച രാവിലെ 9 മണി വരെ ആംബർ കാറ്റിനെ മുൻനിർത്തിയുള്ള മുന്നറിയിപ്പ്. ഡഡ്‌ലി കൊടുങ്കാറ്റ് ഇവിടെയും നാശം വിതച്ചേക്കാമെന്നും കരുതുന്നുണ്ട്.ആൻട്രിം, അർമാ, ഡൗൺ, ഫെർമനാ, ടൈറോൺ, ഡെറി എന്നിവിടങ്ങളിൽ നാളെ ഉച്ചകഴിഞ്ഞ് 3 മണിയോടെ യെല്ലോ കാറ്റ് മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും
ഡിസംബർ മാസത്തിൽ അയർലണ്ടിൽ വീശിയടിച്ച ബാര കൊടുങ്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. കൊടുങ്കാറ്റ് കാരണം കാലവസ്ഥ മോശമായതിനെ ത്തുടർന്നുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും ചെയ്തു.