രാജ്യത്തെ എല്ലാ ചെക്ക്പോസ്റ്റുകളിലും പാസ്പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുന്നതിനുപകരം ഇലക്ട്രോണിക് സന്ദർശന പാസ് (ഇ-പാസ്) ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നു.ഇമിഗ്രേഷൻ ആൻഡ് ചെക്ക്പോയിന്റ് അഥോറിറ്റി (ഐസിഎ) വാർഷിക സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് 2021 ന്റെ ഭാഗമായാണ് പ്രഖ്യാപനം നടത്തിയത്.

ഇ-പാസ് കഴിഞ്ഞ വർഷം ഒക്ടോബർ 10 മുതൽ ചാംഗി വിമാനത്താവളത്തിൽ ഘട്ടം ഘട്ടമായി അവതരിപ്പിച്ചു, മറ്റ് ചെക്ക്പോസ്റ്റുകളിലും ഇത് വ്യാപിപ്പിക്കുമെന്ന് ഐസിഎ അറിയിച്ചു.ഇ-പാസിൃ് സംവിധാനം ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിലൂടെ സുരക്ഷിതമായ ഇമിഗ്രേഷൻ ക്ലിയറൻസ് സാധ്യമാക്കും. മാത്രമല്ല 2023മുതൽ ഓട്ടോമേറ്റഡ് ക്ലിയറൻസ് ഒരു മാനദണ്ഡമാക്കുകയെന്നത് ഐസിഎയുടെ നിർണായക ഘടകം കൂടിയാണ്.

ഈ സംവിധാനത്തിലൂടെ സിംഗപ്പൂരുകാർക്കും സ്ഥിര താമസക്കാർക്കും ദീർഘകാല പാസ് ഹോൾഡർമാർക്കും അവരുടെ പാസ്പോർട്ട് ഹാജരാക്കാതെ തന്നെ ഇമിഗ്രേഷൻ ക്ലിയർ ചെയ്യാനും വിദേശ സന്ദർശകർക്ക് മുൻകൂർ എന്റോൾമെന്റില്ലാതെ ഓട്ടോമേറ്റഡ് ലെയ്നുകളിൽ കൂടി കടന്ന് പോകാനുംകഴിയും.