- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് പിസിആർ സർട്ടിഫിക്കറ്റോ ക്വാറന്റൈനോ ആവശ്യമില്ല; കുത്തിവെപ്പ് എടുക്കാത്തവർക്ക് ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ;ആരോഗ്യ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കുവൈത്ത്
ആരോഗ്യ നിയന്ത്രണങ്ങൾ കൂടുതൽ ഇളവുകളുമായി കുവൈത്ത്. ഇനി മുതൽ കുവൈത്ത് അംഗീകരിച്ച വാകസിനെടുത്തവർക്ക് രാജ്യത്തേക്ക് വരാൻ പിസിആർ പരിശോധനയും ക്വാറന്റീനും ആവശ്യമില്ല. വാക്സിൻ എടുക്കാത്തവർക്കും 72 മണിക്കൂർ സമയപരിധിയിലെ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കുവൈത്തിലേക്ക് വരാം. കുത്തിവെപ്പ് എടുക്കാത്തവർക്ക് ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ ഉണ്ടാകും.
ഈ സമയ പരിധിക്കു ശേഷം പിസിആർ എടുത്ത് നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം. കുത്തിവെപ്പ് നിർബന്ധമല്ലാത്ത 16 വയസ്സിന താഴെയുള്ളവർക്ക ഈ നിബന്ധനകളൊന്നും ബാധകമല്ല. ഫെബ്രുവരി 20 മുതലാണ് പുതിയ നിർദേശങ്ങൾ പ്രാബല്യത്തിലാകുക.
രണ്ട ഡോസ് വാകസിൻ സ്വീകരിച്ചവർ ഒമ്പതു മാസം കഴിഞ്ഞാൽ ബൂസറ്റർ ഡോസ് കൂടി എടുത്താലേ വാകസിനെടുത്തവർ എന്ന വിഭാഗത്തിൽ ഉൾപ്പെടൂ. കൊറോണ സ്ഥിരീകരിച്ച മൂന്ന മാസം പൂർത്തിയാകാത്തവരും 'പ്രതിരോധ ശേഷിയുള്ളവർ' വിഭാഗത്തിൽ പെടുത്തി ഇളവ ലഭിക്കുന്നവരിലാണ് ഉൾപ്പെടുക.
അതേസമയം, പള്ളികളിലെ സാമൂഹിക അകല നിബന്ധന ഒഴിവാക്കി.കുത്തിവെപ്പ് എടുക്കാത്തവർക്കും ഫെബ്രുവരി 20 മുതൽ മാളുകളിൽ പ്രവേശനം അനുവദിക്കും. 20 മുതൽ ഒത്തുകൂടൽ വിലക്കു നീക്കും. വാകസിനെടുത്തവർക്ക് തിയറ്റർ, പാർട്ടി ഹാൾ തുടങ്ങിയ ഇടങ്ങളിൽ നിബന്ധന ഇല്ലാതെയും എടുക്കാത്തവർക്കു 72 മണിക്കൂർ സമയപരിധിയിലെ പിസിആർ വേണം എന്ന വ്യവസ്ഥയിലും പ്രവേശനം അനുവദിക്കും.
പൊതു വാഹനങ്ങൾ പൂർണ ശേഷിയിൽപ്രവർത്തിക്കാം. യാത്രക്കാർ മാസക് ധരിക്കണമെന്ന നിബന്ധന തുടരും. മാർച്ച് 13 മുതൽ സർക്കാർ ഓഫിസുകൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുമെന്നും മന്ത്രിസഭ തീരുമാനമായി പ്രധാനമന്ത്രി ശൈഖ സബാഹ ഖാലിദ അൽ ഹമദ അസ്സബാഹ അറിയിച്ചു.