- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹങ്ങൾ, ഇവന്റുകൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ സാമൂഹിക പരിപാടികൾക്ക് സ്ഥലത്തിന്റെ പരമാവധി ശേഷിയിൽ; യുഎഇയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവ്
യുഎഇയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവ നടപ്പിലാകും. സാമൂഹിക അകല നിയന്ത്രണങ്ങളും ശേഷി നിയന്ത്രണങ്ങളും ആണ ഇന്ന് മുതൽ ലഘൂകരിക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്നുമുതൽ വിവാഹങ്ങൾ, ഇവന്റുകൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ സാമൂഹിക പരിപാടികൾക്ക് സ്ഥലത്തിന്റെ പരമാവധി ശേഷി അനുവദനീയമാണ്.
എങ്കിലും, ഓരോ എമിറേറ്റുകൾക്കും ഇതിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്നതാണ്. ഇവ കൂടാതെ, സിനിമാ ശാലകൾ, കായിക വേദികൾ എന്നിവിടങ്ങളിലും പരമാവധി ആളുകൾക്ക് പങ്കെടുക്കാം. ഇതിലും, ഓരോ എമിറേറ്റുകൾക്കും ആവശ്യാനുസരണം മാറ്റങ്ങൾ അനുവദനീയമാണ്.
എന്നാൽ സ്റ്റേഡിയങ്ങളിൽ മുഴുവൻ കപ്പാസിറ്റിയനുസരിച്ച് പ്രവർത്തിക്കാമെങ്കിലും എല്ലാ സന്ദർശകർക്കും അവരുടെ അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസോ 96 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത പിസിആർ നെഗറ്റീവ് ഫലമോ ഉണ്ടായിരിക്കണം. പുതിയ മാറ്റമനുസരിച്ച്, പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും സാമൂഹിക അകലം ഒരു മീറ്ററായി കുറയ്ക്കും. ശേഷം ഈ മാസം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ആരാധന നടത്തുന്നവർക്കിടയിൽ സുരക്ഷിതമായ അകലം നിലനിറുത്തുകയോ, ഉചിതമായ മുൻകരുതൽ നടപടികളോടെ പൂർണമായി ഒഴിവാക്കുകയോ ചെയ്യും.
എന്നാൽ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ശുചിത്വം പാലിക്കലുമെല്ലാം പഴയ പടി തുടരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതുപോലെ, കോവിഡ് വാക്സിൻ രണ്ട് ഡോസുകളും എടുക്കണമെന്നും ശേഷം, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ പ്രഖ്യാപനമനുസരിച്ച്, വിവിധ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് നിലനിറുത്തേണ്ടത് അത്യാവശ്യമാണ്.