- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്കിൽ ഏഷ്യൻ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ന്യൂയോർക്ക്: മൻഹാട്ടൻ ചൈനാ ടൗണിലെ അപ്പാർട്ട്മെന്റിൽ ഫെബ്രുവരി 13-നു ഞായറാഴ്ച രാവിലെ പിന്നിൽ നിന്നും കുത്തേറ്റ് മരിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അപ്പാർട്ട്മെന്റിനു മുന്നിൽ കാറിൽ വന്നിറങ്ങിയ ക്രിസ്റ്റീന യുനലി (35) ഇടനാഴിയിലൂടെ തന്റെ മുറിയിലേക്ക് പോകുന്നതിനിടയിൽ ഇവരെ പിന്തുടർന്ന അസമ്മദ് നാഷ (25) എന്ന പ്രതിയാണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. പുലർച്ചെ ക്രിസ്റ്റീനയുടെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഉടൻ സംഭവ സ്ഥലത്തെത്തിയ പൊലീസിനെ പ്രതിരോധിച്ച് പ്രതി അപ്പാർട്ട്മെന്റിന്റെ മുറിയിലെ വാതിൽ അടച്ച് അകത്തിരുന്നു. തുടർന്ന് ബല പ്രയോഗത്തിലൂടെ അകത്ത് പ്രവേശിച്ചപ്പോൾ രക്തത്തിൽ കുളിച്ച പ്രതി കട്ടിനിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു.
അനിഷ്ട സംഭവങ്ങളില്ലാതെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടില്ല. നിരവധി കേസുകളിൽ പ്രതിയും, ഭവനരഹിതനുമായ നാഷ് ജനുവരിയിൽ ഒരു കേസിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയതായിരുന്നു. മാർച്ച് മൂന്നിന് ഇയാൾ കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. മറ്റു മൂന്നു കേസുകൾകൂടി ഇയാൾക്കെതിരേയുണ്ട്.
ഇയാളെ പുറത്തുവിട്ട ഡിസ്ട്രിക്ട് അറ്റോർണിയുടെ നടപടിയെ അപ്പാർട്ട്മെന്റ് ഉടമ വിമർശിച്ചു. ഇയാൾ ജയിലിൽ കഴിഞ്ഞിരുന്നെങ്കിൽ വളരെ സമർത്ഥയായ ഏഷ്യൻ വംശജയായ അഡ്വർട്ടൈസിങ് ക്രിയേറ്റീവായ യുവതി കൊല്ലപ്പെടുകയില്ലായിരുന്നുവെന്ന് ഉടമ പറഞ്ഞു.
ക്രിസ്റ്റീനയുടെ മരണത്തിൽ ന്യൂയോർക്ക് ഗവർണർ, മേയർ എന്നിവർ അനുശോചിച്ചു.