വാഷിങ്ടൺ: യുക്രെയ്ൻ അധിനിവേശത്തിന് റഷ്യൻ സൈന്യം തയ്യാറെടുക്കുകയും, യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും അതിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടും, യുക്രൈയ്നെ പ്രഹരിക്കാൻ റഷ്യ ശ്രമിച്ചാൽ അതു ജനാധിപത്യത്തിനുനേരെയുള്ള പ്രഹരമായിരിക്കുമെന്ന് യു.എസ്. സ്പീക്കർ നാൻസി പെലോസി മുന്നറിയിപ്പു നൽകി. ഫെബ്രുവരി 13 ഞായറാഴ്ച മാധ്യമങ്ങളോടടു സംസാരിക്കുകയായിരുന്നു പെലോസി.

യുക്രെയ്ൻ അധിനിവേശത്തിനു റഷ്യ ശ്രമിച്ചാൽ നേരിടേണ്ടിവരുന്ന ഗൗരവമായ സ്ഥിതി വിശേഷത്തെകുറിച്ചു റഷ്യൻ പ്രസിഡന്റ് ബോധവാനാണോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു ഇവരുടെ മറുപടി റഷ്യക്കെതിരെ യോജിച്ച നടപടികൾ സ്വീകരിക്കാൻ യു.എസ്. സഖ്യരാഷ്ട്രങ്ങളും തയ്യാറാകുമെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി പെലോസി പറഞ്ഞു. റഷ്യയുമായി ഒരു ഏറ്റുമുട്ടലിന്റെ സാഹചര്യം ഉണ്ടായാൽ സംഭവിക്കാവുന്ന മരണം, നാശനഷ്ടം, സിവിലിയൻയനുണ്ടാകുന്ന ദുരിതം എന്നിവയ്ക്ക് റഷ്യ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഇവർ കൂട്ടിചേർത്തു.

യുദ്ധം ഒന്നിനും പ്രശ്നപരിഹാരമല്ല റഷ്യൻ മാതാപിതാക്കൾ അവരുടെ മക്കൾ യുദ്ധത്തിനു പോകുന്നതു അവർക്കു ഇഷ്ടമല്ല. അവരുടെ മക്കളെ ബാഗിലാക്കി തിരിച്ചുകൊണ്ടുവരേണ്ടിവക്കുന്ന്ത് സഹിക്കാവുന്നതിനപ്പുറമാണെന്നും അവർ പറഞ്ഞു. യു.എസ്. ഇന്റലിജൻസ് റിപ്പോർട്ടനുസരിച്ചതു ഏതു നിമിഷവും റഷ്യൻ സൈന്യം യുക്രെയ്നിലേക്കു പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പെലോസി പറഞ്ഞു.