- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയന്ത്രണംവിട്ട ട്രക്ക് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു; കാറിനുമേൽ മറിഞ്ഞു; അഞ്ച് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: ഝാർഖണ്ഡിലുണ്ടായ വാഹന അപകടത്തിൽ അഞ്ച് മരണം. നിയന്ത്രണംവിട്ട ട്രക്ക് വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അമിതവേഗതയിലെത്തിയ ട്രെയിലർ ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Today ramgarh (jharkhand) #accident pic.twitter.com/ZUqDPcDtDC
- purushottam kumar (@iamPurushottamk) February 15, 2022
ഝാർഖണ്ഡിലെ രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്ടേൽ ചൗക്കിന് സമീപമുള്ള ഹൈവേയിലാണ് അപകടം നടന്നത്. സംഭവസ്ഥലത്തു തന്നെ അഞ്ചു പേർ മരണപ്പെട്ടു. പരിക്കേറ്റ മറ്റുള്ളവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ബ്രേക്ക് തകരാർ മൂലം ട്രെയിലർ ട്രക്ക് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
Next Story




