- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വിലയിലെ തെറ്റുകൾ ഒഴിവാക്കാൻ സ്മാർട്ട് ഉപകരണങ്ങൾ നൽകി യൂണിയൻ കോപ്
ദുബൈ: യൂണിയൻ കോപിന്റെ(Union Coop) എല്ലാ ഔട്ട്ലറ്റുകളിലെയും ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം മികച്ചതാക്കാൻ അവരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനും പ്രതീക്ഷകൾക്കൊത്ത് ഉയരാനുമായി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും സേവനങ്ങൾ വിപുലീകരിച്ചും ഉപഭോക്താക്കളുടെ വിശ്വാസം നേടാനുള്ള പ്രവർത്തനങ്ങളിൽ യൂണിയൻ കോപ് പ്രതിഞ്ജാബദ്ധമാണെന്ന് യൂണിയൻ കോപിന്റെ ഓപ്പറേഷൻസ് മാനേജർ അയൂബ് മുഹമ്മദ് പറഞ്ഞു. വിൽപ്പനയും പർചേസും ആധുനികവത്കരിച്ചുകൊണ്ട് റീട്ടെയിൽ വ്യാപാര രംഗത്തെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കോഓപ്പറേറ്റീവ് തുടർച്ചയായി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് ഏറ്റവും പുതുമയുള്ള സേവനങ്ങൾ ഉറപ്പാക്കാനായി കഴിഞ്ഞ വർഷങ്ങളിലെല്ലാം യൂണിയൻ കോപ് പ്രവർത്തിച്ചിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ വില സ്‌കാൻ ചെയ്യാൻ കഴിയുന്ന 80 ആധുനിക പ്രൈസ് സ്‌കാനറുകൾ യൂണിയൻ കോപിന്റെ 23 ശാഖകളിലും ദുബൈയിലെ നാല് ഷോപ്പിങ് മാളുകളിലും സ്ഥാപിച്ചിട്ടുണ്ട്.
ഉൽപ്പന്നങ്ങളുടെ വിലയിൽ തെറ്റ് സംഭവിക്കാതിരിക്കാനായി ആധുനിക സാങ്കേതിക വിദ്യയാണ് യൂണിയൻ കോപ് നടപ്പിലാക്കിയിട്ടുള്ളത്. ഷോപ്പിങ് അനുഭവം സവിശേഷമാക്കുന്നതിൽ യൂണിയൻ കോപ് പുലർത്തുന്ന ജാഗ്രത മൂലമാണിത്. യൂണിയൻ കോപിന്റെ എല്ലാ ഔട്ട്ലറ്റുകളിലെയും പരിശീലനം ലഭിച്ച ജീവനക്കാർ എല്ലാ ദിവസവും സ്മാർട്ട് ഡിവൈസുകൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങളുടെ സർവേ നടത്തുക, ഓഫർ കാലയളവിലെയോ അതിന് ശേഷമോ ഉള്ള ഉൽപ്പന്നങ്ങളുടെ വില പരിശോധിക്കുക, തെറ്റുകൾ ഒഴിവാക്കാനായി ബില്ലിങ് കൗണ്ടറിൽ ഉൽപ്പന്നങ്ങളും അവയുടെ വിലയും പ്രൈസ് സ്‌കാനിങ് ഡിവൈസുകൾ വഴി വീണ്ടും ഒത്തുനോക്കുക എന്നിവ കൃത്യമായി നടത്തുന്നു. ഉപഭോക്താക്കളുടെ സന്തോഷത്തിനായി മിതമായ വില ഉറപ്പാക്കിയാണ് യൂണിയൻ കോപ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത്.
വിലയിലെ തെറ്റുകൾ പല കാരണങ്ങൾ കൊണ്ട് ഉണ്ടായേക്കാമെന്ന് അയൂബ് മുഹമ്മദ് വ്യക്തമാക്കി. ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് ഏതെങ്കിലും ഉൽപ്പന്നം തെറ്റായ ഷെൽഫിൽ വെക്കുന്നത്. ഒരു ബ്രാൻഡിന്റെ ഉൽപ്പന്നം മറ്റൊരു ബ്രാൻഡിന്റെ ഷെൽഫിൽ വെക്കുന്നതും ഇതിന് കാരണമായേക്കാം. ഇതിലൂടെ ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാവുന്നു. ബില്ലിങിലെത്തുമ്പോൾ വില സംബന്ധിച്ച് പ്രശ്നങ്ങളുണ്ടാകുന്നു. ബാർകോഡ് ഉൾപ്പെടുന്ന സ്റ്റിക്കർ ഉപഭോക്താക്കൾ നീക്കം ചെയ്യുന്നതും മറ്റ് ഉൽപ്പന്നങ്ങളിൽ ഒട്ടിക്കുന്നതും പ്രശ്നത്തിന് കാരണമാകുന്നു. എന്നാൽ ഇത്തരം തെറ്റുകൾ സംഭവിക്കാതിരിക്കാനാണ് യൂണിയൻ കോപ് പ്രൈസ് സ്‌കാനിങ് ഡിവൈസുകൾ എല്ലാ ജീവനക്കാർക്കും നൽകിയിട്ടുള്ളത്. ഇതിലൂടെ ജീവനക്കാർക്ക് ഉൽപ്പന്നങ്ങളുടെ വില നിരന്തരം പരിശോധിച്ച് ഉറപ്പാക്കാനാകും. ഏതെങ്കിലും തരത്തിൽ തെറ്റ് സംഭവിച്ചാൽ അത് മാറ്റി പുഃനസ്ഥാപിക്കാനാകും.
ഉപഭോക്താക്കളുടെ സന്തോഷത്തിനായി യൂണിയൻ കോപ് നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്ന് അയൂബ് മുഹമ്മദ് പറഞ്ഞു. ഇതിലൊന്നാണ് കൺസ്യൂമർ ഹാപ്പിനസ് സെന്റർ. പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ ഉപഭോക്താക്കളെ സഹായിക്കാനും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പരിഹരിക്കാനും സന്നദ്ധരായി നിൽക്കുന്നു. ഷോപ്പിങിന്റെയും വിലയുടെയും കാര്യത്തിൽ ഉപഭോക്താക്കൾക്ക് ഇന്ന് മികച്ച അനുഭവമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.