വാഷിങ്ടൺ ഡി.സി : പാർക്ക്‌ലാന്റ് ഡഗ്ളസ് സ്‌കൂളിൽ 2018 ഫെബ്രുവരി 14 ന് ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി ജോയാക്വിൻ ഒളിവറുടെ (17) പിതാവ് ഗൺ ലൈസൻസിനെതിരെ 160 അടി മുകളിലുള്ള ക്രെയ്നിന് മുകളിൽ കയറി പ്രതിഷേധിച്ചു . വൈറ്റ് ഹൗസിന് സമീപം നിന്നിരുന്ന ക്രെയ്നിന് മുകളിൽ ഫെബ്രു.14 ന് ബാനറും കൊല്ലപ്പെട്ട മകന്റെ ചിത്രവുമായാണ് കയറിയത് .

ഫ്ലോറിഡാ പാർക്ക്‌ലാൻഡ് സ്‌കൂളിലുണ്ടായ വെടിവെപ്പിൽ ഒളിവർ ഉൾപ്പെടെ 17 പേരാണ് കൊല്ലപ്പെട്ടത് . സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു വെടിവെപ്പ് നടത്തിയത് .

വെടിവെപ്പിന്റെ നാലാം വാർഷിക ദിനത്തിൽ ഗൺ വയലൻസിനെതിരെ കർശന നടപടി സ്വീകരിക്കാത്ത ബൈഡനെതിരെ പ്രതിഷേധിക്കുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്ന് പിതാവ് മാനുവൽ പറഞ്ഞു ക്രെയിനിനു മുകളിൽ പ്രതിഷേധ കുറ്റത്തിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു .

45000 പേർക്കാണ് ഗൺവയലൻസിൽ ജീവന നഷ്ടപ്പെട്ടതെന്ന് ഓർമ്മിപ്പിക്കുന്ന വലിയ ബാനറും ഇയാൾ ക്രെയിനിനു മുകളിൽ കെട്ടിയിരുന്നു . മാനവേലിന്റെ ഭാര്യയും ക്രെയിനിനു സമീപം നിന്നിരുന്നു . കഴിഞ്ഞ ഡിസംബറിൽ 3 ആഴ്ചയാണ് പ്രസിഡന്റ് ബൈഡനുമായി സംസാരിക്കണെമെന്ന് ആവശ്യപ്പെട്ട് ഇവർ വൈഡ് ഹൗസിന് മുൻപിൽ ചിലവഴിച്ചത് . ബൈഡനെ കാണാൻ കഴിഞ്ഞില്ല , എന്നാൽ ബൈഡന്റെ ഒരു എയ്ഡുമായി സംസാരിച്ചിട്ടും ഇത് വരെ കാര്യക്ഷമമായ യാതൊരു നടപടിയും ബൈഡൻ സ്വീകരിച്ചിട്ടില്ലെന്ന് ഇവർ കുറ്റപ്പെടുത്തി