ന്യൂയോർക്ക്: ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലും ടാക്സി ഡ്രൈവർമാർക്ക് നേരെ നടക്കുന്ന വംശീയ ആക്രണത്തിനെതിരെ ഡ്രൈവർമാർക്ക് ബോധവൽക്കരണവുമായി സിക്ക് കൊയലേഷൻ.

ഫെബ്രുവരി 12ന് സിക്ക് കൊയലേഷനും, സിവിൽ റൈറ്റ്സ് ഓർഗനൈസേഷനു സഹകരിച്ച് ജെ.എഫ്.കെ. എയർപോർട്ടിനു സമീപം സംഘടിച്ചു അവിടെയുള്ള ടാക്സി ഡ്രൈവർമാർക്ക് ഒരു ഡസൻ ഭാഷകളിൽ തയ്യാറാക്കിയ ഫ്ളയറുകൾ വിതരണം ചെയ്തു. ടാക്സി ഡ്രൈവർമാർക്ക് യാത്രക്കാരിൽ നിന്നും ഭീഷിണി ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നാണ് ഫ്ളയറിൽ സൂചിപ്പിച്ചിരുന്നത്.

ടാക്സി ഡ്രൈവർക്ക് നിരന്തരമായി ഭീഷിണിയും മർദ്ദനവും നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, അവരോടൊത്ത് എപ്പോഴും കമ്മ്യൂണറ്റിയും ഉണ്ടാകും എന്ന് ഉറപ്പു നൽകുകയായിരുന്നു ഇരുപത്തിയഞ്ചോളം വളണ്ടിയർമാർ.

ഏറ്റവും ഒടുവിൽ ജനുവരി 3നായിരുന്നു സിക്കുകാരനായ ഒരു ടാക്സി ഡ്രൈവറെ മൊഹമ്മദ് അസ്സാനിയൻ എന്നൊരാൾ അകാരണമായി ആക്രമിച്ചത്. ടർബർ ധരിച്ചവർ എന്ന് അയാൾ ആക്രോശിക്കുകയും ചെയ്തിരുന്നു.

ആക്രമിക്കപ്പെടുന്ന ടാക്സി ഡ്രൈവർമാർക്ക് സൗജന്യ നിയമ സഹായവും സിക്ക് കൊയലേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. പോർട്ട് അതോറട്ടിയും, ന്യൂയോർക്ക്, ന്യൂജേഴ്സി പൊലീസ് ഡിപ്പാർട്ടുമെന്റും, സിറ്റിയും, സംയുക്തമായി സഹകരിച്ചു ഇത്തരം വംശീയാക്രമണങ്ങളെ ചെറുത്തു തോൽപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.