ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രെമുഖ മലയാളീ സംഘടനയായ പെൻസിൽവാനിയ മലയാളീ അസോസിയേഷൻ ഫോർ മലയാളീ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെ9റ്റ് (പമ്പ അസോസിയേഷൻ) പുതു വർഷത്തേക്കുള്ള കാര്യപരിപാടികൾക്കു രൂപ രേഖ നൽകി. പമ്പ പ്രസിഡ9റ്റ് ഡോ. ഈപ്പൻ ഡാനിയേലി9റ്റെ അധ്യക്ഷതയിൽ കൂടിയ പ്രെധമ യോഗത്തിലാണ് ഭാവി പരിപാടികൾക്കുള്ള കരടു രൂപം അവതരിപ്പിച്ചത്.

ആദ്യ പരിപാടിയായി മാതൃ ദിനാഘോഷവും ബാങ്ക്റ്റ് നൈറ്റും മെയ് 7 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടത്താൻ തീരുമാനമായി. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി മതേഴ്‌സ് ഡേ സെലിബ്രേഷൻ കൺവീനർ ആയി ശ്രീമാൻ അലക്‌സ് തോമസിനെ തിരഞ്ഞെടുത്തിട്ടുണ്ട്. പമ്പയുടെ പ്രഭവ സമയം മുതൽ അതിന്റ്റെ നിറ സാന്നിധ്യമായി എന്നും നിന്നിട്ടുള്ള അദ്ദേഹത്തെ ഏക കണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു.

ഗ്രേറ്റർ ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികക്ക് ഉപകാരപ്രദമായ സിവിക് ആൻഡ് ലീഗൽ സെമിനാർ, കലാ സാഹിത്യ സമ്മേളനം, കായിക മേള, കുടുംബ സംഗമത്തോടനുബന്ധിച്ചുള്ള വിനോദ യാത്ര, ചാരിറ്റി എന്നിവയും ഈ വർഷത്തെ കാര്യ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിപാടികളുടെ വിജയത്തിനായി സബ് കമ്മിറ്റി രൂപീകരിക്കും. മറ്റു സ്ഥാനങ്ങളിലേക്കുള്ള ഇലക്ഷൻ നടപടികൾ പൂർത്തിയായതായി ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധ കർത്താ അറിയിച്ചു.

പ്രെസിഡെ9റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഈപ്പൻ ഡാനിയേൽ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയ യിലും ഔദ്യോഗിക പദവി വഹിക്കുന്നുണ്ട്. പമ്പയുടെ മുൻകാല പ്രെസിഡെ9റ്റായി പ്രെവർത്തിച്ചിട്ടുള്ള അദ്ദേഹം സാമുതായീക സാംസ്‌കാരിക രംഗങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി ജോർജ് ഓലിക്കൽ ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ, പമ്പ പ്രെസിഡെ9റ്റ്, പ്രസ് ക്ലബ് പ്രെസിഡെ9റ്റ് എന്നീ നിലകൾ കൂടാതെ ഫിലാഡൽഫിയയിലെ കലാ സാംസ്‌കാരിക രംഗത്തു നിറ സാന്നിധ്യമാണ്. ട്രസ്റ്റീ റെവ. ഫിലിപ്‌സ് മോടയിൽ ഫിലാഡൽഫിയ എക്യൂമിനിക്കൽ ഫെലോഷിപ് ചെയർമാൻ ആയി പ്രെവർത്തിച്ചിട്ടുണ്ട്. നിലവിൽ ജെഫേഴ്‌സൺ ഹോസ്പിറ്റൽ, എപ്പിസ്‌കോപ്പൽ ചർച്ച് എന്നിവിടങ്ങളിൽ ആത്മീയ സേവന രംഗങ്ങളിൽ നേതൃത്വം ഏറ്റെടുത്തു പ്രെവർത്തിക്കുന്നു.