കോതമംഗലം: നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന് കുത്തേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. സിപിഎം അംഗം കൂടിയായ കെവി തോമസിനാണ് കുത്തേറ്റത്. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.

കെവി തോമസിന്റെ വീട്ടിൽ വച്ചാണ് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ് തോമസിനെ ആദ്യം കോതമംഗലത്തും തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബന്ധുവായ പ്രതിയെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

ഭാര്യയ്ക്കും മകനും വീട്ടിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. എറണാകുളത്ത് താമസിക്കുന്ന സഹോദരന്റ മകൻ വീട്ടിലെത്തി തോമസിനെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയായിരുന്നു. കാരണം ഇനിയും വ്യക്തമായിട്ടില്ല.