- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഘാലയയിൽ പാർട്ടിവിട്ട എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ് നേതൃത്വം
ഷില്ലോംഗ്: മേഘാലയയിൽ പാർട്ടി വിട്ട എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ് നേതൃത്വം. അഞ്ച് എംഎൽഎമാരാണ് കോൺഗ്രസ്വിട്ട് ബിജെപി പിന്തുണയ്ക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസിൽ ചേർന്നത്. എംഎൽഎമാർക്ക് മനം മാറി തിരികെവരാൻ 10 ദിവസത്തെ സാവകാശവും നൽകിയിട്ടുണ്ട്.
എംഎൽഎമാർ എംഡിഎയിൽ ചേർന്നെങ്കിലും ഔദ്യോഗികമായി കോൺഗ്രസിൽ നിന്നും രാജിവെച്ചിട്ടില്ലെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് തിരിച്ചുവരാൻ അവസരം നൽകിയതെന്ന് സസ്പെൻഡ് ചെയ്തു കൊണ്ട് എംഎൽഎമാർക്ക് നൽകിയ കത്തിൽ നേതൃത്വം വ്യക്തമാക്കുന്നു.
ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരമാണ് എംഎൽഎമാർക്കെതിരെ കോൺഗ്രസ് നടപടി സ്വീകരിച്ചിരുന്നത്. അതേസമയം നേതൃത്വത്തിന്റെ കത്തിനോട് എംഎൽഎമാർ പ്രതികരിച്ചിട്ടില്ല.
ഫെബ്രുവരി എട്ടിനാണ് എംഎൽഎമാർ കോൺഗ്രസ് വിട്ട് എംഡിഎയിൽ ചേർന്നത്. എംഎൽഎമാരായ എം എം അമ്പാരീൻ ലിങ്ദോ, മെയ്റൽബോൺ സയീം, മൊഹെന്ദ്രോ റാപ്സാംഗ്, കിംഫ മർബാനിയാംഗ്, പി ടി സോക്മി എന്നിവരാണ് പാർട്ടിവിട്ടത്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് സംപൂജ്യരായി.




