- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിലേക്ക് മയക്കു മരുന്ന് കടത്താൻ ശ്രമം; നാല് വിദേശികൾ അറസ്റ്റിൽ
മസ്‌കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് വിദേശികൾ പൊലീസിന്റെ പിടിയിൽ. രാജ്യത്തേക്ക് വൻതോതിൽ ഹാഷിഷ്, ക്രിസ്റ്റൽമെത്ത്, കറുപ്പ് എന്നിങ്ങനെയുള്ള മയക്കുമരുന്നുകൾ കടത്താൻ ശ്രമിച്ച നാല് കള്ളക്കടത്തുകാരെ പിടികൂടിയെന്നാണ് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
കള്ളക്കടത്തുകാർ സഞ്ചരിച്ചിരുന്ന ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. നാല് പേരും അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡും ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് പ്രതിരോധ ഡയറക്ടറേറ്റ് ജനറലുമായി ചേർന്നായിരുന്നു തെരച്ചിൽ നടത്തിയത്. പിടിയിലായവർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായി റോയൽ ഒമാൻ പൊലീസിന്റെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
Next Story




