- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ മലയാളി ഡോക്ടർ നാട്ടിൽ നിര്യാതനായി; ഹൃദയാഘാതം മൂലം മരിച്ചത് മസ്കത്ത് ബദ്ർ അൽ സമ ആശുപത്രിയിലെ ഡോക്ടറായ കൃഷ്ണനുണ്ണി
മസ്കത്ത് : ഒമാനിലെ മലയാളി ഡോക്ടർ നാട്ടിൽ നിര്യാതനായി.മസ്കത്ത് ബദ്ർ അൽ സമ ആശുപത്രിയിലെ (Badr Al Samaa Hospital) ജനറൽ പ്രാക്ടീഷ്യനറായിരുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് പി.കെ വാസുദേവന്റോഡ് കൃപയിൽ ഡോ. പി.എസ് കൃഷ്ണനുണ്ണി (39) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം
മിമിക്രി, മോണോ ആക്ട് കലാകാരനും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെയും കാലിക്കറ്റ് സര്;വകലാശാല യുവജനോത്സവത്തിലെയും കലാപ്രതിഭയായിരുന്നു. പരിയാരം മെഡിക്കൽകോളേജിലെ പൂർവവിദ്യാർത്ഥിയായ അദ്ദേഹം വലിയതൊടിയിൽമീത്തലെ വീട്ടില്‍; പി.കെ സുരേന്ദ്രന്റെയും ശാന്തകുമാരിയുടെയും മകനാണ്.
മസ്കത്ത് വാദി അല്‍; കബീറിലെ ഇന്ത്യൻസ്കൂൾ അദ്ധ്യാപിക കെ.പി അർഷയാണ് ഭാര്യ. മകൻ- വിഹാൻ. പരപ്പനങ്ങാടി ബി.ഇ.എം എച്ച്.എസ്.എസ് അദ്ധ്യാപിക പത്മജ സഹോദരിയാണ്.
Next Story