- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിന്റെ വളർച്ചയിൽ ബിഹാറുകാരുടെ സംഭാവന അറിയുമോയെന്ന് നിതീഷ് കുമാർ; ഛന്നിയുടെ പരാമർശത്തിൽ വിമർശനം
പട്‌ന: ഉത്തർ പ്രദേശ് - ബിഹാർ ഭയ്യമാരെ തുരത്താൻ പഞ്ചാബികൾ ഒന്നിക്കണമെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ പരാമർശത്തിൽ പ്രതികരിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പഞ്ചാബിന്റെ വളർച്ചയിൽ ബിഹാറുകാരുടെ സംഭാവന ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്ക് അറിയാമോയെന്നു നിതീഷ് ചോദിച്ചു.
എത്ര ബിഹാറുകാരാണ് പഞ്ചാബിൽ താമസിക്കുന്നതെന്ന് അറിയാമോയെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെയുള്ള പരാമർശം തന്നെ അമ്പരപ്പിച്ചുവെന്നും നിതീഷ് പറഞ്ഞു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ മുഖ്യമന്ത്രി ചരൺജിത് ഛന്നി നടത്തിയ പരാമർശം വിവാദമായിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഛന്നി യുപി ബിഹാർ ഭയ്യമാരെ പുറത്താക്കാൻ ആഹ്വാനം ചെയ്തത്. പ്രിയങ്ക പഞ്ചാബിന്റെ മരുമകളാണെന്നും ഛന്നി പറഞ്ഞു. പഞ്ചാബ് ഭരിക്കാനെത്തിയ യുപി ബിഹാർ ഡൽഹി ഭയ്യമാരെ തുരത്താൻ പഞ്ചാബികൾ ഒന്നിച്ചു നിൽക്കണമെന്നായിരുന്നു ഛന്നിയുടെ ആഹ്വാനം.




