ദോഹ: നമ്മുടെ ഇന്ത്യ നമ്മുടെ അഭിമാനം എന്ന തലക്കെട്ടിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായും ആസാദീ കാ അമൃത് മഹോത്സവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നടുമുറ്റം ഖത്തർ നടത്തിയ ഓൺലൈൻ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.ജൂനിയർ, സീനിയർ പ്രസംഗ മത്സരങ്ങൾ,ഫാമിലി കൊളാഷ്,ദേശഭക്തിഗാനം തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

ഫാമിലി കൊളാഷ് മത്സരത്തിൽ ലിൻസി നോബിൾ ഒന്നാം സ്ഥാനവും സജ്‌ന ഷഹീർ ,ഫൈറൂസ് ആരിഫ് എന്നിവർ രണ്ടാം സ്ഥാനവുംഅന്റോനെറ്റ് റോസ് മൂന്നാം സ്ഥാനവും നേടി.ജൂനിയർ പ്രസംഗമത്സരത്തിൽ ആഇശ ഫാതിമ ബഷീർ (എം ഇ എസ് ഇന്ത്യൻ സ്‌കൂൾ )ഒന്നാം സ്ഥാനവും ഐറേഷ് ഷിബു (നോബിൾ ഇന്റർനാഷണൽ സ്‌കൂൾ)ആരാധന സജിത്ത്( ഒലീവ് ഇന്റർനാഷണൽ സ്‌ക്കൂൾ)എന്നിവർ രണ്ടാം സ്ഥാനവും സിയ ഫാതിമ റാസിഖ്(ഡി പി എസ് മോഡേൺ ഇന്ത്യൻ സ്‌കൂൾ) മൂന്നാം സ്ഥാനവും നേടി.

സീനിയർ പ്രസംഗമത്സരത്തിൽ അഷ്‌കർ മുഹമ്മദ് വി എൻ (എം ഇ എസ് ഇന്ത്യൻ സ്‌കൂൾ) ഒന്നാം സ്ഥാനവും സാൻഷ്യ ഷിബു (ഒലീവ് ഇന്റർനാഷണൽ സ്‌കൂൾ) രണ്ടാം സ്ഥാനവും ദിയ നോബിൾ (ഭവൻസ് പബ്ലിക് സ്‌കൂൾ) മൂന്നാം സ്ഥാനവും നേടി.

ദേശഭക്തിഗാന മത്സരത്തിൽ അഥീന സാറ അനിൽ (ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ) ദിയ ദീപു(ഐഡിയൽ ഇന്ത്യൻ സ്‌കൂൾ )ആരാധ്യ രദീപ് (നോബിൾ ഇന്റർനാഷണൽ സ്‌കൂൾ) എന്നിവർ രണ്ടാം സ്ഥാനവും സാറ സുബുൽ,സഹ്‌റ ആഷിഖ്(ഇരുവരും ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.നൈവേദ് പി വി, മൈസ അഹ്‌മദ്,സിയ ജാബിർ (മൂവരും ഐഡിയൽ ഇന്ത്യൻ സ്‌കൂൾ) പ്രോത്സാഹന സമ്മാനത്തിന് അർഹരായി.