ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവായ യൂണിയൻ കോപ് (Union Coop), 'ഫസ്റ്റ് കോൾ' പ്രൊമോഷൻ ക്യാമ്പയിനിനായി 50 ലക്ഷം ദിർഹം നീക്കിവെച്ചു. ഫെബ്രുവരി 18ന് ആരംഭിക്കുന്ന ക്യാമ്പയിൻ ഫെബ്രുവരി 20 വരെ നീളും. യൂണിയൻ കോപിന്റെ എല്ലാ ശാഖകളിലും ഔട്ട്ലറ്റുകളിലും അൽ ബർഷ മാൾ, അൽ വർഖ സിറ്റി മാൾ, അൽ ബർഷ സൗത്ത് മാൾ, ഇത്തിഹാദ് മാൾ എന്നിവിടങ്ങളിലെ നാല് കൊമേഴ്സ്യൽ സെന്ററുകളിലും ഈ ക്യാമ്പയിൻ പ്രകാരം ഡിസ്‌കൗണ്ട് ലഭ്യമാണ്.

3,000 ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കിഴിവ്

തെരഞ്ഞെടുത്ത 3,000 ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കിഴിവാണ് പ്രൊമോഷൻ ക്യാമ്പയിനിലുള്ളത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയ്ക്ക് ലഭ്യമാക്കി കൊണ്ട് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയാണ് ഫെബ്രുവരി മാസത്തിൽ യൂണിയൻ കോപ്. കോഓപ്പറേറ്റീവ് കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമാണിത്.

വൻ വിലക്കിഴിവുള്ള ഓഫറുകൾ നൽകാനുള്ള യൂണിയൻ കോപിന്റെ പരിശ്രമത്തിന്റെ ഭാഗം

പ്രതിവാര, പ്രതിമാസ ക്യാമ്പയിനുകൾ കോഓപ്പറേറ്റീവ് സംഘടിപ്പിക്കാറുണ്ടെന്നും ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനായി വൻ വിലക്കിഴിവുകളടങ്ങുന്ന ഓഫർ ഡീലുകൾ നൽകുന്നത് ഇതിന്റെ ഭാഗമാണെന്നും യൂണിയൻ കോപിന്റെ ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. ഈ ഫെബ്രുവരിയിൽ നിരവധി ക്യാമ്പയിനുകളാണ് യൂണിയൻ കോപ് സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ക്യാമ്പയിനുകളും വ്യത്യസ്തവും സമഗ്രവുമാണ്. ഫെബ്രുവരി 18 വെള്ളിയാഴ്ച തുടങ്ങുന്ന ക്യാമ്പയിനും ഇതുപോലെയാണ്. ഭക്ഷ്യ ഉൽപ്പന്നങ്ങളടക്കം 3000 ഉൽപ്പന്നങ്ങൾക്കാണ് 75 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുക.

ഇതിനായി 50 ലക്ഷം ദിർഹം യൂണിയൻ കോപ് നീക്കിവെച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുത്ത പച്ചക്കറികൾ, പഴവർഗങ്ങൾ, ജ്യൂസുകൾ, വെള്ളം, പാലുൽപ്പന്നങ്ങൾ, മാംസ്യം, സ്വീറ്റ്സ്, സുഗന്ധവ്യഞ്ജനങ്ങൾ, അരി, എണ്ണ എന്നിവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കാണ് വിലക്കിഴിവ് ലഭിക്കുക.