ദോഹ: ഖത്തർ ദേശീയ കായികദിനത്തോടനുബന്ധിച്ച് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം വാർഷിക കായിക മേളയുടെ ഭാഗമായി 'കായികമാണ് ജീവിതം' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ഒന്നാമത് മുഹമ്മദ് സബീഹ് ബുഖാരി മെമോറിയൽ കപ്പിന് വേണ്ടിയുള്ള സ്പോർട്സ് ടൂർണമെന്റ് മാർച്ച് 4 ന് ദോഹയിൽ തുടക്കം കുറിക്കും. മാർച്ച് 11 നാണ് സമാപന പരിപാടികൾ നടക്കുകയെന്ന് ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.

ഖത്തറിലെ അറിയപ്പെടുന്ന വ്യവസായിയും തികഞ്ഞ കായിക പ്രേമിയുമായിരുന്ന പരേതനായ MS ബുഖാരി എന്ന് അറിയപ്പെടുന്ന മുഹമ്മദ് സബീഹ് ബുഖാരിയുടെ നാമധേയത്തിലുള്ള കപ്പിന് വേണ്ടി ഫുട്ബോൾ, വോളിബോൾ, കബഡി, വടം വലി എന്നീ മുഖ്യ കായികയിനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. റേഡിയോ സുനോയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.

കഴിഞ്ഞ ദിവസം റേഡിയോ സുനോ ഓഫീസിൽ നടന്ന ചടങ്ങിൽ റേഡിയോ സുനോ ഡയറക്ടർ അമീർ അലി പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഉസാമ അഹമ്മദ്, സെൻട്രൽ കമ്മിറ്റി അംഗം കെസി മുഹമ്മദലി, കേരള സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് കടമേരി, ആർ ജെ അപ്പുണ്ണി തുടങ്ങിയവർ സംബന്ധിച്ചു.

ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾക്ക് ഈ മാസം 24 നകം പേര് രെജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 5582 3787 എന്ന നമ്പറിൽ ബന്ധപ്പെടുക.