ല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പർബൗൾ സുദിനം എല്ലാവരും ഒത്തു ചേർന്ന് കേരളാ സെന്ററിൽ ആഘോഷിച്ചു.സൂപ്പർബൗളിനോടൊപ്പം 56 ചീട്ടുകളി പഠിക്കാൻ താല്പര്യം കാണിച്ചവർക്കു സാജൻ കോരത് അതിന്റെ ബാലപാഠങ്ങൾക്കായി ക്ലാസ് എടുത്തു.

കേരളാ സെന്ററിൽ സ്പോർട്സ് കമ്മിറ്റി മെമ്പർ തോമസ് ജോർജ് പരിപാടികൾക്ക് നേതൃത്വം നൽകി. ഒരു സമൂഹമായി ഇതുപോലെയുള്ള അവസരങ്ങളിൽ ഒത്തു ചേരാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും കൂടുതൽ അവസരങ്ങൾ എം എ സി എഫ് റ്റാമ്പാ ഒരുക്കുന്നതാണെന്ന് എം എ സി എഫ് ട്രസ്റ്റീ ബോർഡ് ചെയര്മാന് ടി ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് ബാബു തോമസ്, ട്രഷറർ സാജൻ കോരത് എന്നിവർ അറിയിച്ചു . സൂപ്പർബൗൾ ട്രഡീഷണൽ വിഭവങ്ങളോടൊപ്പം, കേരളത്തിന്റെ തനതായ ഭക്ഷണങ്ങളും ഉണ്ടായിരുന്നു.