ബ്രാണ്ടൻ റ്റൺ(ഫ്‌ളോറിഡാ): പതിനഞ്ചു വയസ്സുള്ള ബാസ്‌ക്കറ്റ്‌ബോൾ താരം ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു.ഒലിവർ റയോക്‌സാണ് 7 അടി അഞ്ചിഞ്ച് ഉയരവുമായി ലോകറിക്കാർഡ് സ്ഥാപിച്ചത്. കൗമാര പ്രായത്തിൽ ഇത്രയും ഉയരം എന്നതാണ് ലോക റിക്കാർഡ് നേടാൻ ഒലിവറിനെ സഹായിച്ചത്. കനേഡിയൻ മാതാപിതാക്കളും ഉയരത്തിൽ മറ്റുള്ളവരേക്കാൾ മുന്നിലാണ്.

ഒലിവറിന്റെ പിതാവിന് 6.8 അടിയും, മാതാവിന് 6.2 അടിയും ഉയരം ഉണ്ട്. ഫ്‌ളോറിഡാ ഐ.എം.ജി അക്കാദമി ബാസ്‌ക്കറ്റ് ബോൾ താരമാണ് ഒലിവർ. ഉയരം മാത്രമല്ല നല്ല സമർത്ഥനായ ഒരു വിദ്യാർത്ഥി കൂടിയാണ് ഒലിവർ. ബാസ്‌ക്കറ്റ് ബോളാണ് പ്രിയപ്പെട്ട വിനോദ്. ഒലിവർ ധരിക്കുന്ന ഷൂസ്സിന്റെ സൈസ് 20 ആണ്.

ഒലിവർ വർഷവും പത്തു സെന്റിമീറ്റർ വരെ വളരുന്നു എ്ന്നാണ് ഡോക്ടർമാർ കണ്ടെത്തിയിട്ടുള്ളത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് വയസ്സുകളിലായിരുന്നു ഒലിവറിന്റെ ത്വരിതഗതിയിലുള്ള വളർച്ച. ഇപ്പോൾ പഠിക്കുന്ന സ്‌ക്കൂളിലെ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥിയാണ് ഒലിവർ. ഒലിവറിന് ബാസ്‌ക്കറ്റ് ബോൾ ടീമിൽ ലഭിച്ചതിൽ ഹെഡ് കോച്ച് ജൊമി ഷില്ലർ അഭിമാനിക്കുന്നു.