ഡാളസ്:ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു പ്രവാസി മലയാളി ഫെഡറേഷൻ ഹെൽപ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചതായി പി എം എഫ് ഗ്ലോബൽ; പ്രസിഡന്റ് എം പി സലിം(ഖത്തർ), സെക്രട്ടറി വര്ഗീസ് ജോൺ (യു.കെ) ചെയർമാൻ ഡോ;ജോസ് കാനാട്ട് (യു എസ് എ) എന്നിവർ അറിയിച്ചു.ഉക്രൈനിലുള്ള പ്രവാസികൾ,, വിദ്യാർത്ഥികൾ,വിവരങ്ങൾ പി എം എഫ് വാട്‌സപ്പ് ഗ്രൂപ്പിലും താഴെ കാണുന്ന ഈമെയിലിലും അറിയിച്ചാൽ ആവശ്യമായ നിർദേശങ്ങൾ ലഭിക്കുമെന്നു സംഘടനാ നേതാക്കൾ അറിയിച്ചു

നോർക്കയുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചതായി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനും അറിയിച്ചിട്ടുണ്ട്

നോർക്ക പിൻസിപ്പൽ സെക്രട്ടറിയുടെയും നോർക്ക റൂട്ട്സ് സിഇഒയുടെയും നേതൃത്വത്തിൽ വിദേശകാര്യമന്ത്രാലയവുമായും ഉക്രൈനിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

ഉക്രൈനിലുള്ള ഇന്ത്യക്കാർ പ്രത്യേകിച്ച് വിദ്യാർത്ഥികൾ ആ രാജ്യത്ത് നിൽക്കേണ്ട അനിവാര്യ സാഹചര്യമില്ലെങ്കിൽ തത്ക്കാലം മടങ്ങിപ്പോകാവുന്നതാണെന്ന് ഉക്രൈനിലെ ഇന്ത്യൻ എംബസിയിൽ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്.ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.ആ രാജ്യത്തു നിന്നും വിമാനസർവീസ് സുഗമമായി നടക്കുന്നുണ്ട്.

ഉക്രൈനിലുള്ള മലയാളികൾക്ക് അവിടെത്തെ എംബസി ഏർപ്പെടുത്തിയിട്ടുള്ള

+380997300483,
+380997300428 എന്നീ നമ്പരുകളിലോ
cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഉക്രൈനിലെ മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ
1800 425 3939
എന്ന ടോൾ ഫീ നമ്പരിലോ
ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Thanks